ദേവ്ധര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെ തോല്‍പ്പിച്ചുകൊണ്ട് സൗത്ത് സോണ്‍ കിരീടം നേടിയിരുന്നു. പോണ്ടിച്ചേരിയില്‍ വെച്ച് നടന്ന ഫൈനലില്‍ 45 റണ്‍സിന്റെ വിജയമാണ് സൗത്ത് സോണ്‍ സ്വന്തമാക്കിയത്.
മലയാളി താരമായ റോഹന്‍ കുന്നുമ്മേലാണ് മത്സരത്തിലെ താരമായി മാറിയത്. 75 പന്ത് നേരിട്ട് 11 ഫോറും നാല് സിക്‌സറുമടിച്ച് 107 റണ്‍സാണ് അദ്ദേഹം നേടിയത്. റോഹന്റെ കൂടെ തകര്‍ത്ത് കളിച്ച ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ജഗദീഷ് എന്നിവരും അര്‍ധസെഞ്ച്വറി നേടിയിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് സൗത്ത്‌സോണ്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണിനായി റിയാന്‍ പരാഗ് 95 റണ്‍സ് നേടി പൊരുതിയെങ്കിലും തുടക്കത്തില്‍ നഷ്ടമായ വിക്കറ്റുകളില്‍ നിന്നും കരകയറാന്‍ സാധിക്കാതെ 283ല്‍ എല്ലാവരും പുറത്താകുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് സോണിനായി മികച്ച ഓപ്പണിങ് പാര്‍ട്ട്‌നര്‍ഷിപ്പായിരുന്നു റോഹനും അഗര്‍വാളും നല്‍കിയത്. 181 റണ്‍സാണ് ഇവര്‍ ആദ്യ വിക്കറ്റില്‍ ചേര്‍ത്തത്.
പിന്നീട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍റേറ്റ് താഴാതെ നോക്കി കളിച്ച സൗത്ത് സോണ്‍ മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു. തുടക്കം മുതല്‍ അക്രമിച്ച് കളിച്ച റോഹന്‍ തന്നെയായിരുന്നു സൗത്തിന്റെ ഹീറോ.
ടൂര്‍ണമെന്റില്‍ കളിച്ച ആറ് മത്സരത്തിലും ഇതോടെ സൗത്ത് സോണിന് ജയിക്കാനായി. ടൂര്‍ണമെന്റില്‍ ഉടനീളം സൗത്ത് സോണിന്റെ ഡോമിനേഷനായിരുന്നു കാണാന്‍ സാധിച്ചത്.
ഈസ്റ്റ് സോണിന്റെ റിയാന്‍ പരാഗാണ് ടൂര്‍ണമെന്റിലെ താരം. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും 11 വിക്കറ്റും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഫൈനലില്‍ തോറ്റെങ്കിലും തലയുയര്‍ത്തി തന്നെ ഈ 21കാരന് മടങ്ങാം.
Content Highlight: Rohan Kunnummel Shows His Class In Final of Dheodar Trophy Final