| Thursday, 29th September 2022, 6:26 pm

കാര്യമറിയാതെ വെറുതെ എന്തെങ്കിലും പറയരുത്, അയാൾക്കറിയാം കളിയുടെ ​ഗിയർ എപ്പോൾ മാറ്റണം എന്നുള്ളത്; പാക് താരത്തെ പുകഴ്ത്തി ​മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഐ ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ എന്നും വിമർശനങ്ങൾ കേൾക്കുന്ന താരമാണ് പാകിസ്ഥാൻ നായകൻ ബാബർ അസം. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ വെറും 11.33 ശരാശരിയിൽ 107.93 സ്ട്രൈക്ക് റേറ്റ് മാത്രമാണ് അദ്ദേഹം ബാറ്റ് ചെയ്തത്.

ഏത് ഫോർമാറ്റിലും അനായാസമായി കളിക്കാൻ സാധിച്ചിക്കുന്ന താരമാണ് ബാബർ. താരത്തിനെതിരെയുള്ള വിമർശനങ്ങളെ പിന്തള്ളി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹൻ ഗവാസ്‌കർ.

മത്സരത്തിനിടെ ബാബർ തന്റെ ഗിയർ മാറ്റുന്നതിലുള്ള വൈദ​ഗ്ധ്യത്തെ കുറിച്ചും ടി-20 ഐ മത്സരങ്ങളിൽ അത് ടീമിനെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുമൊക്കെ രോഹൻ സംസാരിച്ചു.

”അദ്ദേഹത്തെ വൺ-ഡൈമൻഷണൽ കളിക്കാരൻ എന്നൊക്കെ വിളിക്കുന്നത് അൽപ്പം പരുഷമാണ്. കാരണം അദ്ദേഹം ഒരു ഗുണനിലവാരമുള്ള കളിക്കാരനാണ്. ബാബറിന് സാഹചര്യത്തിനനുസരിച്ച് ഗിയർ മാറ്റാൻ കഴിയുമെന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് ശ്രദ്ധിച്ചാൽ മനസിലാക്കാനാകും. ടാർഗറ്റിനനുസരിച്ച് കളിയിൽ എങ്ങനെ സ്‌ട്രൈക്ക് റേറ്റ് ഉയർത്തണമെന്ന് അദ്ദേഹത്തിനറിയാം. ആദ്യ ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ഏകദേശം 125 ആണ്, രണ്ടാം ഇന്നിങ്സിൽ വരുമ്പോൾ അത് 137 ആണ്. ഇത് ഗിയർ മാറ്റാനുള്ള ബാബറിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്,’ രോഹൻ പറഞ്ഞു.

”ടീമിന് വേണ്ടി ആദ്യ ബാറ്റിങ്ങിന് ഇറങ്ങുന്നയാൾ ചിന്തിക്കുക അയാൾ ദീർഘനേരം ബാറ്റിങ് തുടരണമെന്നും പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെട്ടാൽ അത് മുഴുവൻ ടീമിനെയും ബാധിക്കുമെന്നുമാണ്. ഇത്തരം ചിന്തകളാണ് ആദ്യം ബാറ്റിങ്ങിനിറങ്ങുന്നയാളെ അസ്വസ്ഥനാക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏഴ് മത്സരങ്ങളുടെ ടി-20 പരമ്പരയിൽ മികച്ച രീതിയിലാണ് ബാബർ കളിച്ചുക്കൊണ്ടിരിക്കുന്നത്.

ഫോമും സ്ട്രൈക്ക് റേറ്റും മെച്ചപ്പെടുത്താൻ സാധിച്ചതിനാൽ താരത്തിന് നേരെയുള്ള വിമർശമനങ്ങൾ കുറഞ്ഞു വരുന്നുണ്ട്.

Content Highlight: Rohan Gavaskar speaks about Babar Asam

We use cookies to give you the best possible experience. Learn more