ന്യൂദല്‍ഹി: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന് അമീര്‍ ഖാന്റെ പുതിയ ചിത്രമായ പി.കെ കാണാന്‍ അതിയായ ആഗ്രഹം. ഇന്റര്‍ നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ മത്സരിക്കാന്‍ ന്യൂദല്‍ഹിയില്‍ എത്തിയതായിരുന്നു ഫെഡറര്‍. സിനിമയുടെ പോസ്റ്റര്‍ കണ്ടതിന്റെ ശേഷമാണ് താരം സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സിനിമയുടെ പോസ്റ്ററിന് പിന്നിലെ കാര്യമെന്താണെന്നാണ് അമീര്‍ഖാനെ കണ്ടയുടന്‍ ഫെഡറര്‍ ചോദിച്ചത്. ലീഗിന്റെ പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം താരം ആമിറുമായി ടെന്നീസും കളിച്ചിരുന്നു.
രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ഖാന്റെ ജോഡിയായി എത്തുന്നത് അനുഷ്ക ശര്‍മയാണ്. ഡിസംബര്‍ 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സുഷാന്ത് രജ്പുത്ത് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ തമാശക്ക് ഏറെ പ്രാധാന്യം നല്കിത്തന്നെയാണ് രാജ്കുമാര് ഹിരാനി പികെയും ഒരുക്കിയിരിക്കുന്നത്.
2009ല്‍ ഹിറാനി-അമീര്‍ കൂട്ടു കെട്ടില്‍ പിറന്നിരുന്ന “ത്രീ ഇഡിയറ്റ്സ്” ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മുന്നാഭായ് എംബിബിഎസ്, ലഗേ രഹോ മുന്നാഭായ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഹിറാനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.