DSport
യു.എസ് ഓപ്പണ്‍: ഫൈനല്‍ കാണാതെ ഫെഡറര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 03, 05:10 am
Tuesday, 3rd September 2013, 10:40 am

[]ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്തായി.

നാലാം റൗണ്ടില്‍ സ്പാനിഷ് താരം ടോമി റോബെര്‍ഡോയാണ് ഫെഡററെ പരാജയപ്പെടുത്തിയത്. []

നേരിട്ട് സെറ്റുകള്‍ക്കാണ് റോബര്‍ഡോ ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (7-6, 6-3, 6-4)

19 ാം സീഡ് താരമാണ് റൊബെര്‍ഡോ. നേരത്തെ ഫെഡറോറോഡ് കളിച്ച പത്ത് മത്സരങ്ങളിലും റൊബെര്‍ഡോ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ ആദ്യം മുതലേ മുന്‍തൂക്കം റൊബെര്‍ഡോക്കായിരുന്നു.

കഴിഞ്ഞ കുറച്ചുനാളായി ഫെഡറര്‍ക്ക് താരതമ്യേന മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലും ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലും വിമ്പിള്‍ഡണിലെ രണ്ടാം റൗണ്ടിലും ഫെഡറര്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ 2002 ന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ സീസണിലെ നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലും ഫൈനല്‍ കാണാതെ ഫെഡറര്‍ പുറത്താകുന്നത്. നേരത്തെ അഞ്ച് തവണ യു. എസ് ഓപ്പണ്‍ കിരീടം നേടിയ ഫെഡറര്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്.