പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ കളിക്കുമെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് കോര്‍ട്ടില്‍ നിന്ന് ഒരുവര്‍ഷത്തിലേറെയായി ഫെഡറര്‍ വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചെത്തുമ്പോള്‍ ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണവും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ഓഗസ്റ്റില്‍ 40 വയസ്സ് തികയുന്ന ഫെഡറര്‍ 2021ല്‍ ഒരു ടൂര്‍ണമെന്റ് മാത്രമാണ് കളിച്ചത്.
‘എല്ലാവര്‍ക്കും ഹായ്, ഞാന്‍ ജനീവയിലും പാരീസിലും കളിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അതുവരെ ഞാന്‍ പരിശീലനത്തിനായി സമയം ഉപയോഗിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും കളിക്കാന്‍ കാത്തിരിക്കാനാവില്ല,’ ഫെഡറര്‍ ട്വീറ്റ് ചെയ്തു.
അടിസ്ഥാനപരമായി എന്നെ സംബന്ധിച്ച് സീസണിന്റെ നല്ല തുടക്കത്തിനായി കൂടുതല്‍ അധ്വാനിക്കും, നന്നായി
തയ്യാറാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണെന്നത് താന്‍ ആലോച്ചതിനാലാണ് തീരുമാനമെന്നും ഫെഡറര്‍ പറഞ്ഞു.
മെയ് 30 മുതലാണ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ തുടക്കമാവുന്നത്. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഫെഡറര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമായിരുന്നു. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് കരിയറില്‍ ഒരു തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കാനായത്. 2008ലായിരുന്നു ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയെങ്കിലും നദാലിനോട് തോറ്റ് പുറത്തായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക