ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലക സ്ഥാനത്തു നിന്നും റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ദേശീയ ടീമിന്റെ മോശം പ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി മൂന്ന് ദിവസത്തെ കോണ്‍ക്ലേവ് ചേര്‍ന്നതിന് പിന്നാലെയാണ് റോളന്റിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.
2013 ല്‍ ടീമിന്റെ ഹൈ പേര്‍ഫോമന്‍സ് മാനേജരായി സ്ഥാനമേറ്റെടുത്ത റോളന്റ് 2015 ലാണ് മുഖ്യ പരിശീകനായി സ്ഥാനമേല്‍ക്കുന്നത്. ഡച്ചുകാരന്‍ പോള്‍ വാന്‍ ആസിന്റെ സ്ഥാനത്തേക്കാണ് റോളന്റ് കടന്നു വന്നത്.
അതേസമയം ടീമിന്റെ കായികക്ഷമത ഉയര്‍ത്തുന്നതിലും മറ്റും അദ്ദേഹത്തിന്റെ സേവനം മറക്കാനാവില്ലെന്നും പക്ഷെ ടീമിന്റെ പ്രകടനമാണ് അടിസ്ഥാനമെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. റോളന്റിന് പകരക്കാരാനായി ടീമിന്റെ ഇപ്പോഴത്തെ ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ ഡേവിഡ് ജോണ്‍ താല്‍ക്കാലികമായി ചുമതലയേല്‍ക്കും.