2024 പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി സ്പെയ്നിന്റെയും മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രി. സ്ത്രീകളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഐറ്റാനാ ബോണ്‍മാട്ടിയാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഐറ്റാന ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെയും റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനെയും മറികടന്നാണ് റോഡ്രി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
പുരസ്‌കാര ചടങ്ങില്‍ റോഡ്രി ബാഴ്‌സലോണയുടെ സ്പാനിഷ് തരാമായ ലാമിന്‍ യമാലിനെക്കുറിച്ച് സംസാരിച്ചിരുന്നു. സ്‌പെയ്‌നിന്റെ യുവ താരം യമാലിന് ഉറപ്പായും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കുമെന്നും അവന് അതിനുള്ള കഴിവുണ്ടെന്നുമാണ് റോഡ്രി പറഞ്ഞത്.
‘ലാമിന്‍ യമാല്‍ ഉടന്‍ തന്നെ ബാലണ്‍ ഡി ഓര്‍ നേടും. എനിക്ക് അത് ബോധ്യപ്പെട്ടതാണ്. അവന്‍ കഠിനാധ്വാനം ചെയ്യുന്നവനാണ്, തുടരുക, ഉറപ്പായും നിനക്ക് ഇവിടെയെത്താന്‍ കഴിയും,’ റോഡ്രി പറഞ്ഞു.