2023 ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫുമിനെന്‍സിനെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി കിരീടം ഉയര്‍ത്തിയത്. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബ്ബായി മാറാന്‍ പെപ് ഗ്വാര്‍ഡിയോളക്കും കൂട്ടര്‍ക്കും സാധിച്ചു.
ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൗള്‍ അവാര്‍ഡ് സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരമായ റോഡ്രി ആണ്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റോഡ്രിയെ തേടിയെത്തിയത്.
ഒരേ വര്‍ഷം തന്നെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഗോള്‍ഡന്‍ ബോളും നേടുന്ന മൂന്നാമത്തെ താരമെന്ന തകര്‍പ്പന്‍ നേട്ടമാണ് റോഡ്രി സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും വെയില്‍സ് സൂപ്പര്‍ താരം ഗാരത് ബെയ്‌ലും ആണ്. മെസി 2011ല്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 2018ലായിരുന്നു ബെയ്ല്‍ ഇത് നേടിയത്.
ഈ സീസണിൽ മാഞ്ചസ്റ്റര്‍ 22 മത്സരങ്ങളില്‍ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്പാനിഷ് താരം നേടിയിട്ടുള്ളത്.
മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ അർജന്റീന നന്‍ യുവതാരം ജൂലിയന്‍ അല്‍വാരസാണ് സിറ്റിയുടെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 27ാം മിനിട്ടില്‍ ഫ്‌ലമിനെന്‍സ് താരം നിനോയുടെ ഓണ്‍ ഗോളിലൂടെ സിറ്റി രണ്ടാം ലീഡ് നേടി.
രണ്ടാം പകുതിയില്‍ 72ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഫില്‍ ഫോഡന്‍ സിറ്റിക്കായി മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ 88ാം മിനിട്ടില്‍ അല്‍വാരസ് സിറ്റിയുടെ നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി നാലാം സ്ഥാനത്താണ് പെപും കൂട്ടരും.
ഡിസംബര്‍ 28ന് എവര്‍ട്ടണെനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Rodri create a new record.