| Thursday, 4th March 2021, 1:12 pm

എ. കെ ശശീന്ദ്രനെ ചൊല്ലി തര്‍ക്കം; എന്‍.സി.പി നേതൃയോഗത്തില്‍ കയ്യാങ്കളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് എന്‍.സി.പി നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യോഗം കയ്യാങ്കളിയിലെത്തിയത്.

പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എട്ടുതവണ മത്സരിച്ച ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. അതില്‍ രണ്ട് തവണ മന്ത്രിയുമായി. ഇത്തവണ ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇനിയും ശശീന്ദ്രന്‍ മത്സരിക്കുന്നത് വഴി ജില്ലയിലെ യുവാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ശശീന്ദ്രന്റെ അനുഭവ സമ്പത്ത് പ്രധാനമാണെന്നാണ് ശശീന്ദ്രന്‍പക്ഷം പറയുന്നത്.

എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരും യോഗത്തില്‍ ഉയര്‍ന്നുവന്നു. യോഗത്തില്‍ എ കെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പങ്കെടുത്തു.

പാര്‍ട്ടിക്ക് മൂന്ന് സീറ്റാണ് എല്‍.ഡി.എഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. കുട്ടനാട് തോമസ് കെ തോമസ് തന്നെയാകും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കോട്ടയ്ക്കലും കോഴിക്കോടുമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rockus in ncp meet at Kozhikode on A K Saseendran candidateship

We use cookies to give you the best possible experience. Learn more