ബാഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വ്യോമാക്രമണം. അതീവസുരക്ഷ മേഖലയില്‍ ഇന്ന്പുലര്‍ച്ചയാണ് ആക്രമണം ഉണ്ടായത്. ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നാല്മാസത്തിനുള്ളില്‍ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രത്തിന് നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്.സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇറാനെതിരെയാണ് അമേരിക്ക ആരോപണം ഉയര്‍ത്തുന്നത്.
ഇറാഖിലെ സ്റ്റേറ്റ് സുരക്ഷാ സേനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിരിക്കുന്ന അര്‍ദ്ധ സൈനിക ശൃംഖലയായ ഹാഷെഡ് അല്‍-ഷാബിക്കെതിരെയാണ് അമേരിക്ക വിരല്‍ ചൂണ്ടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്ക ജനുവരിയില്‍ ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ കമാന്റര്‍ ഖാസീം സുലൈമാനിക്കൊപ്പം ഹാഷൈഡ് അല്‍ ഷാബി വിഭാഗം ഡെപ്യൂട്ടിചീഫ് അബുമഹ്ദിയും കൊല്ലപ്പെട്ടിരുന്നു.
സുലൈമാനിയുെട വധത്തിന് ശേഷം ഇറാഖില്‍ നിലയുറപ്പിച്ച അമേരിക്കന്‍ സേനയ്‌ക്കെതിരെയും അമേരിക്കന്‍ എംബസിക്കെതിരെയും നിരന്തരമായി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുലൈമാനിയുടെ വധത്തിന് മറുപടിയായി നേരത്തെ ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ ഇറാന്‍ വിക്ഷേപിച്ചത്.