കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലിലാണ്. മഴ പെയ്‌തൊഴിഞ്ഞ പിച്ചില്‍ ഇപ്പോള്‍ ശ്രീലങ്കയാണ് കളിക്കുന്നതെന്ന പറയാതെ വയ്യ. ഒന്നാമിന്നിങ്‌സില്‍ ലങ്ക നേടിയ 109 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് തകര്‍ച്ചയായിരുന്നു കളിയില്‍ ശ്രീലങ്കയ്ക്ക് ലീഡ് നല്‍കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 172 റണ്‍സിനു പുറത്തായപ്പോള്‍ ലങ്ക 294 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബോളിങ്ങും ഫീല്‍ഡര്‍മാരുടെ മിന്നുന്ന പ്രകടനവുമാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഫീല്‍ഡില്‍ താരങ്ങളെ അലസരായാണ് കാണാറുള്ളതെങ്കിലും ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളെ നേര്‍ വിപരീതമായാണ് കണ്ടിരുന്നത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും, ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെയും പ്രകടനങ്ങള്‍ ഇതിനു തെളിവാണ്.
ബൗണ്ടറിയെന്നുറച്ച സേവുകളാണ് ഇരു താരങ്ങളും നടത്തിയിരിക്കുന്നത്. ലൈനില്‍ ഓടിയെടുത്ത പന്ത് റണ്‍ഔട്ടിനുള്ള ചാന്‍സാക്കി മാറ്റുകയായിരുന്നു ജഡേജയെങ്കില്‍. ഫോറെന്നുറച്ച പന്തിനെ പിന്തുടര്‍ന്ന അവസാന നിമിഷത്തിലെ ഡൈവിങ്ങിലൂടെ സേവ് ചെയ്യുകയായിരുന്നു ഉമേഷ് യാദവ്.
വീഡിയോ കാണാം: