ചെന്നൈ: കാത്തിരിപ്പിന് വിരാമമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 യുടെ പുതുക്കിയ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി 25നാണ് റോബോ റിലീസ് ചെയ്യുക.
നേരത്തെ തമിഴ് പുതുവത്സരമായ എപ്രില്‍ 14 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിയ്യതി പിന്നീട് മാറ്റുകയായിരുന്നു. അതേസമയം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല തിയേറ്ററില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.
2010ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.ആദ്യ ഭാഗത്തില്‍ ഐശ്വര്യാറായി ആയിരുന്നു നായികയെങ്കില്‍ രണ്ടാഭാഗത്തില് ആമി ജാക്സണ് ആണ് നായിക. ചിത്രത്തില്‍ റോബോ ഗേളിന്റെ ഗെറ്റപ്പിലാണ് ആമി എത്തുന്നത്.
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ ആര് റഹ്മാന് ആണ്.