കണ്ണൂര്‍: കൊട്ടിയൂരില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികന്‍ കുറ്റംസമ്മതിച്ചതായി ഡി.വൈ.എസ്.പി. തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം നടന്നെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാന്‍ ശ്രമം നടന്നു. പണം നല്‍കി കേസ് ഒതുക്കാനും ശ്രമമുണ്ടായെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടിയുടെ പ്രസവം നടന്ന വിവരം മറിച്ചുവെച്ച ആശുപത്രിക്കെതിരെയും നടപടിയെടുക്കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. കുറ്റകൃത്യം നടന്ന വിവരം മറച്ചുവെച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കുംചേരിയ്‌ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അതിനാല്‍ വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല.
അങ്കമാലിയില്‍വെച്ചാണ് റോബിന്‍ വടക്കുംചേരി പിടിയിലായത്. കേളകം പൊലീസ് സ്റ്റേഷനിലെത്തി അദ്ദേഹത്തിന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇപ്പോള്‍ തെളിവെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തെ പള്ളിമേടയില്‍ എത്തിച്ചിരിക്കുകയാണ്.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജരുമാണ് റോബിന്‍ വടക്കുംചേരി. പള്ളിമേടയില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.