| Tuesday, 23rd July 2024, 4:22 pm

അവന്റെ ക്യാപ്റ്റന്‍ സ്ഥാനം പോയത് ഒരു പരിധിവരെ നന്നായി; പ്രസ്താവനയുമായി ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പര്യടനം ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ്  ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ഇതോടെ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡും ടി-20യും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഹര്‍ദിക് പാണ്ഡ്യയാണോ സൂര്യകുമാര്‍ യാദവ് ആണോ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുക എന്ന് എല്ലാവരും വളരെ ആകാംക്ഷയോടെ നോക്കിയ സംഭവമായിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി സൂര്യകുമാറിനെയാണ് ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. ആദ്യ പര്യടനത്തിന് മുമ്പുള്ള പ്രസ മീറ്റില്‍ സംസാരിക്കുമ്പോള്‍ ഗംഭീറും അഗാക്കറും ഇത് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇരുവരുടെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ്. ഒരു പരിധിവരെ ക്യാപ്റ്റന്‍ സ്ഥാന്ം ഇല്ലാത്തത് നല്ലതാണെന്നാണ് താരം പറഞ്ഞത്. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഒരു ഇന്ററാക്ഷനിടെ എന്തുകൊണ്ടാണ് ഹാര്‍ദിക്കിനും ഇന്ത്യന്‍ ക്രിക്കറ്റിനും ഈ നീക്കം ഗുണം ചെയ്യുകയെന്നും മുന്‍ താരം വിശദീകരിച്ചു.

‘ഹാര്‍ദിക്കിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍, ഒരു പരിധിവരെ എനിക്ക് ഇതാണ് നല്ലതെന്ന് തോന്നും. കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ഇക്കോസിസ്റ്റത്തിനുള്ളില്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ വളരെ അപൂര്‍വമാണ്,’ ഉത്തപ്പ വിശദീകരിച്ചു.

പരുക്ക് പറ്റാന്‍ സാധ്യതയുള്ള ഒരു കരിയര്‍ കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യവും ഉത്തപ്പ വിശദീകരിച്ചു.

‘എനിക്ക് 34-35 വയസ് പ്രായമുണ്ട്, എന്റെ കരിയറില്‍ പരിക്കേല്‍ക്കുന്ന ഒരാളാണ് ഞാന്‍, ഇത്തരമൊരു അവസ്ഥയില്‍ എന്നെ ഏല്‍പ്പിച്ച് റെസ്‌പോണ്‍സിബിലിറ്റീസ് എടുത്തു കളയേണ്ടിവരും. മാത്രമല്ല ഇത് എന്റെ കരിയര്‍ വിപുലീകരിക്കാനുള്ള മികച്ച അവസരം നല്‍കും, മാനസികാവസ്ഥയോടെ കഴിയുന്നിടത്തോളം കാലം എന്റെ രാജ്യത്തിന് വേണ്ടി മികച്ചത് പുറത്തെടുക്കാനും സാധിക്കും. ഇതാണ് എനിക്ക് ഏറ്റവും നല്ല കാര്യം എന്ന് ഞാന്‍ പറയും,’ ഉത്തപ്പ പറഞ്ഞു.

Content Highlight: Robin Uthappa Talking About Hardik Pandya

We use cookies to give you the best possible experience. Learn more