2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് ചെന്നൈ ടൂര്‍ണമെന്റ് തുടങ്ങിയത്.
2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് ചെന്നൈ ടൂര്‍ണമെന്റ് തുടങ്ങിയത്.
ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ആര്‍.സി.ബിക്ക് വേണ്ടി 25 പന്തില്‍ നിന്ന് മൂന്നു സിക്സറും നാലു ബൗണ്ടറിയും അടക്കം 48 റണ്‍സ് അടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചത് അനൂജ് റാവത്താണ് 192 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അവസാന ഓവറുകളിലേക്ക് ആര്‍.സി.ബിയുടെ രക്ഷകന്‍ ആകാന്‍ കഴിഞ്ഞെങ്കിലും ഒരു റണ്‍ ഔട്ടിലൂടെ താരം പുറത്താക്കുകയായിരുന്നു. ധോണിയുടെ ഒരു മികച്ച ഇടപെടലിലായിരുന്നു റാവത്തിന് അര്‍ധ സെഞ്ച്വറി തികക്കാന്‍ സാധിക്കാഞ്ഞത്.
രണ്ട് കീപ്പര്‍ ക്യാച്ചുകളും ധോണി മത്സരത്തില്‍ നേടിയിട്ടുണ്ട്. ഇതോടെ ധോണിക്ക് നിരവധി റെക്കോഡുകള്‍ നേടാനും സാധിച്ചു. ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇപ്പോള്‍ പ്രശംസയുമായി എത്തിയിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.
‘ധോണിയുടെ കാല്‍മുട്ടിന് ഇപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു. അവന്‍ നന്നായി ജോഗിങ് ചെയ്യുകയും കുതിക്കുകയും ചെയ്യുന്നുണ്ട്, അവന്‍ തിരശ്ശീലയ്ക്ക് പിന്നിലാണ് ജോലി ചെയ്യുന്നത്, അത് ഇനി കാണാന്‍ പോകുന്നതേ ഉള്ളൂ. റോജര്‍ ഫെഡററെ പോലെയാണവന്‍. തനിക്ക് ലഭിച്ച ജോലിയുടെ ധാര്‍മികത മറ്റാര്‍ക്കും ആര്‍ക്കും അറിയില്ല, പക്ഷേ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവക്കെും,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.
പുതിയ സീസണിന് മുന്നോടിയായി ധോണി ക്യാപ്റ്റന്‍സി റിതുരാജ് ഗെയ്ക്വാദിനെ ഏല്‍പ്പിച്ചിരുന്നു.
മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്പ് ഓര്‍ഡര്‍റില്‍
വിരാട് കോഹ്ലി (21), ഫാഫ് ഡുപ്ലസിസ് (35), രജത് പടിതാര്‍ (0) , കാമറൂണ്‍ ഗ്രീന്‍ (18) എന്നിവരെ പുറത്താക്കിയാണ് മുസ്തഫിസുര്‍ കരുത്ത് കാട്ടിയത്.
Content highlight: Robin Uthappa Praises M.S. Dhoni