തിരുവനന്തപുരം: 2018ല്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ അപകടമുണ്ടാക്കുകയും ഇന്‍ഷുറന്‍സടക്കം നഷ്ടപരിഹാരം ലഭിയ്ക്കുന്നതിന് സഹകരിക്കാതെ വഞ്ചിച്ചെന്ന വെളിപ്പെടുത്തലുമായി പ്രവാസി മലയാളി. റാന്നി സ്വദേശിയായ ഇപ്പോള്‍ അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന റോബിന്‍ എം. ചെറുകര എന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍ വഞ്ചിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വര്‍ഡിലേക്ക് പഠിക്കാന്‍ പോകുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായ അപകടത്തെ കുറിച്ചാണ് റോബിന്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കഴിഞ്ഞ ദിവസം ശ്രീറാം മദ്യലഹരിയില്‍ ഇടിച്ചുതറിപ്പിച്ചത് ഹാര്‍വാഡില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു ക്ലബില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമായിരുന്നു.
സംഭവത്തെ കുറിച്ച് റോബിന്‍ പറയുന്നതിങ്ങനെ
”2018 ആഗസ്റ്റില്‍ റോബിന്റെ സഹോദരനും അളിയനും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്. ആയിരം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയ പുതിയ ഇന്നോവ കാറിലായിരുന്നു യാത്ര. നല്ല മഴയുള്ള ദിവസമായിരുന്നു. യാത്രയ്ക്കിടെ തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നതിനിടെ ശ്രീറാം സഞ്ചരിച്ച വാഹനം പുറകിലിടിക്കുകയായിരുന്നു.
വാഹനം സൈഡില്‍ നിര്‍ത്തിയ ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്ന ഡ്രൈവര്‍, കളക്ടറാണ് കാറിലെന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഒന്നോ രണ്ടോ മിനുട്ടുകള്‍ക്ക് ശേഷം അസിസ്റ്റന്റ് കളക്ടറാണെന്ന് പരിചയപ്പെടുത്തി ശ്രീറാം തന്നെ പുറത്തേക്ക് വന്നു. പരാതി കൊടുക്കരുതെന്നും താന്‍ അമേരിക്കയിലേക്ക് പഠനത്തിനായി പോകുകയാണെന്നും തിടുക്കമുണ്ടെന്നും ശ്രീറാം പറഞ്ഞു.
എന്റെ അളിയനും അതേ വിമാനത്തില്‍ അമേരിക്കയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പരാതി കൊടുക്കാനല്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാമെന്ന് പറഞ്ഞു. കാര്‍ ശ്രീറാമിന്റെ സുഹൃത്തിന്റെയോ അയല്‍വാസിയുടേയോ ആയിരുന്നു. അത്‌കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാമെന്നും എന്റെ ഭാര്യാ പിതാവിനെ ബന്ധപ്പെടുമെന്നും പറഞ്ഞു. ഇക്കാരണത്താല്‍ സഹോദരന്‍ പൊലീസിന് പരാതി നല്‍കുകയുണ്ടായില്ല.
ബോസ്റ്റണില്‍ വിമാനമിറങ്ങിയതിന് ശേഷം ശ്രീറാം ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കുകയും അളിയന്‍ തിരിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാം വിവരങ്ങളൊന്നും തന്നില്ല. ഓണ്‍ലൈനിലുള്ളുപ്പോള്‍ തന്നെ മെസ്സേജ് അയച്ചെങ്കിലും മറുപടിയൊന്നും നല്‍കാന്‍ ശ്രീറാം തയ്യാറായില്ല. കേരളത്തിലുള്ള ശ്രീറാമിന്റെ സുഹൃത്തിനെ ഭാര്യപിതാവ് വിളിച്ചപ്പോള്‍ താന്‍ ഉത്തരവാദിയല്ലെന്നും വേണമെങ്കില്‍ വാഹനമോടിച്ച ഡ്രൈവറെ വിളിക്കാനുമാണ് മറുപടി കിട്ടിയത്.
പിന്നെയും ശ്രീറാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 20,000 രൂപ കൊടുത്ത് ഭാര്യപിതാവ് തന്നെ വാഹനം നന്നാക്കുകയാണ് ചെയ്തത്.”
ഇപ്പോഴുണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീറാം പൊലീസുമായും ആശുപത്രി അധികൃതരുമായും ചേര്‍ന്ന് നാടകം കളിയ്ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം എഴുതുന്നതെന്ന് റോബിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24നാണെന്നും തിയ്യതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും റോബിന്‍ പറയുന്നുണ്ട്.”
Respected sir,
My name is Robin, hailing from Ranni, now residing in Boston USA.
This incident is related to Mr. Sriram Venkataraman,who is involved in an accident yesterday in Trivandrum. My brother and brother in law had an issue with Mr. Venkataraman in August 2018. My brother and brother in law were on their way to Trivandrum airport in Aug 24 2018 (I dont remember the date exactly). They were in an Innova van bought in our home and this was its first long drive since it bought (less than 1000 kms). It was a rainy day and before entering Trivandrum, someone hit on the back of their van. They parked the van on the side and the driver of the other car also parked and came to our vehicle and said the person in my car is a Collector and he is on his way to Trivandrum airport.
After a couple of minutes, he came out of the car and introduced to my brother as “I am Sriram Venkataraman, Asst collector” going to USA for higher studies and he has to go urgently to get the flight in time. My brother said, he is also flying to USA on he same flight. Then Mr. Venkataraman said we can go to the nearby police station and inform about the accident. He also convinced my brother that he will talk to the owner of the other car (who is his friend/neighbor) so that they can give what ever the expenses to fix the car and should not file any complaint to the police. My brother did not file a complaint (which is indeed a big mistake). Mr. Venkataraman talked to inspector and some other people over phone for few minutes and promised that the owner of his car will contact my father in law and settled the issue in a proper way.
My brother in law and Mr. Venkataraman traveled in the same flight to Boston where Mr. Raman was doing some course sponsored by the Govt in Harvard University here in Boston USA. After reaching Boston airport, Mr. Venkataraman gave his whats app id since he did not have a contact tel. (first time in USA). My brother in law gave his moble no. to him and they departed.
After a few days, since my brother in law did not get any calls from Sriram, he tried to contact via whatsapp, but never responded. My brother in law can see that he is online but did not respond to any messages. After a week or so, my father in law called from Kerala and said he contacted the owner of the other car and he said that he is not responsible to give any repair cost to fix our van and you can contact the driver of the car (a poor guy) and get money from him.
We tried to contact Mr. Venkata Raman for few more times then gave up the issue. My father in law fixed the van spending for more than Rs. 20,000.00 from his pocket.
Sir, I just mentioned this just because of the recent incident where Mr. Sriram tried to avoid the case by playing dirty tricks with police, hospital staff and other IAS officers.
You may please share this incident with your fellow media people.
sincerely yours,
Robin M. Cherukara
Boston, USA