| Saturday, 9th December 2023, 10:24 pm

കണ്ണൂര്‍ സ്‌ക്വാഡ് സീരീസ് ആക്കിക്കൂടേയെന്ന് മമ്മൂക്ക ചോദിച്ചു; സിനിമ ഏകദേശം മൂന്ന് മണിക്കൂറായിരുന്നു: റോബി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാര്‍ നടത്തുന്ന യാത്രയെ കുറിച്ചാണ് സിനിമ പറയുന്നത്.

മമ്മൂട്ടി നായകനായ ചിത്രം റോബി വര്‍ഗീസ് രാജായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഇപ്പോള്‍ ക്ലബ് എഫ്. എമ്മിന്റെ ഡയറക്റ്റേഴ്സ് ക്ലബ് 2023ല്‍ എന്നെങ്കിലും കണ്ണൂര്‍ സ്‌ക്വാഡ് സീരീസാക്കണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ റോബി.

സുഷിന്‍ ശ്യാമും മമ്മുട്ടിയും സ്‌ക്രിപ്റ്റ് കണ്ട് ഈ സിനിമ സീരീസ് ആക്കികൂടെ എന്ന് ചോദിച്ചിരുന്നെന്നും അത്യാവശ്യം വലിയ സ്‌ക്രിപ്റ്റായിരുന്നു സിനിമയുടേതെന്നും റോബി പറയുന്നു.

സ്‌ക്രിപ്റ്റ് വായിച്ചിരുന്നവരെല്ലാം ഈ കാരണത്താല്‍ വിചാരിച്ച ദിവസത്തിനുള്ളില്‍ സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുമോയെന്ന് സംശയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘സുഷിന്റെ അടുത്ത് മ്യൂസിക്കുമായി ചെന്നപ്പോള്‍ മൂന്നുറ് പേജ് ഉള്ള സ്‌ക്രിപ്റ്റ് കണ്ട് ഈ സിനിമ സീരീസ് ആക്കികൂടെ എന്ന് ചോദിച്ചിരുന്നു.

മമ്മൂക്കയും ഇടക്ക് ചോദിച്ചിരുന്നു, വേറെ ആളെ വെച്ചിട്ട് സീരീസ് ചെയ്യാന്‍. കാരണം അത്യാവശ്യം വലിയ സ്‌ക്രിപ്റ്റായിരുന്നു സിനിമയുടേത്.

സ്‌ക്രിപ്റ്റ് വായിച്ചിരുന്നവരൊക്കെ വിചാരിച്ച ദിവസത്തിനുള്ളില്‍ സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുമോ എന്ന് സംശയിച്ചിരുന്നു.

പിന്നെ സീന്‍സ് കുറേ ഉണ്ടായിരുന്നു. പിന്നെ കട്ട്‌സ് ഇഷ്ടം പോലെയുള്ളത് കാരണം ട്രിമ്മ് ചെയ്ത് കൊണ്ടുവരാന്‍ പറ്റി. ഞാന്‍ സിനിമ ഏകദേശം മൂന്ന് മണിക്കൂറായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കുറേ ട്രിമ്മ് ചെയ്ത് രണ്ടേ മുക്കാലില്‍ എത്തിക്കുകയായിരുന്നു,’ റോബി വര്‍ഗീസ് രാജ് പറയുന്നു.

സെപ്റ്റംബര്‍ 28നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി നേടുകയും ചെയ്തിരുന്നു.

ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരും സിനിമയുടെ ഭാഗമായി.


Content Highlight: Robi Varghese Raj Talks About Kannur Squad

We use cookies to give you the best possible experience. Learn more