മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. വന്‍ പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം തിയേറ്ററുകളില്‍ വലിയ ചലനമുണ്ടാക്കി.
കണ്ണൂര്‍ സ്‌ക്വാഡിന്റെ ആദ്യ ദിന ഷൂട്ടിനെ കുറിച്ചും അന്ന് തന്നെ തനിക്ക് വീണ ഇരട്ടപ്പേരിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ റോബി വര്‍ഗീസ് രാജ്. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റോബി. സിനിമയില്‍ ഏതൊക്കെ മൊമന്റാണ് ചലഞ്ചിങ് ആയി തോന്നിയത് എന്ന ചോദ്യത്തിനായിരുന്നു റോബിയുടെ മറുപടി.
‘സിനിമയിലെ ഇന്റര്‍വെല്‍ ബ്ലോക്ക് തന്നെയായിരുന്നു ആദ്യത്തെ ചലഞ്ചിങ് ഷൂട്ട്. പിന്നെ വീട്ടില്‍ നടക്കുന്ന സീക്വന്‍സും. തുടക്കം തന്നെ കോര്‍ ഓഫ് ദി മൂവിയിലേക്കാണ് പോകുന്നത്.
ഒന്നാമത് അത് ഭയങ്കര റിസ്‌കാണ്. പത്ത് നൂറ് പേര് വരുന്ന ക്രൂവുമായി നമ്മള്‍ ഒന്ന് സിങ്ക് ആവണം. ആദ്യത്തെ ദിവസം തന്നെ ഷൂട്ട് രണ്ട് മണി വരെ പോകേണ്ടി വന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം അങ്ങനെ തന്നെയായി.
അപ്പോള്‍ തന്നെ എന്റെ ഇമേജ് പോയി കിട്ടി. ഈ കുരിശ് തുടങ്ങി എന്ന നിലയിലായി എല്ലാവരും. എല്ലാവര്‍ക്കുും പ്രശ്‌നമായി. എനിക്ക് ഇരട്ടപ്പേരൊക്കെ വീണു. ആ ഇരട്ടപ്പേര് ഇവിടെ പറയാന്‍ പറ്റില്ല. മറ്റൊരു ഡയറക്ടറുടെ പേരാണ് അത്.
ആത്മാര്‍ത്ഥത മൂത്ത് ബ്രേക്ക് കൊടുക്കാത്ത ഡയറക്ടര്‍ എന്ന പേരൊക്കെ വരും. വേറെ വഴിയില്ല. ഏഴ് ദിവസം ചാര്‍ട്ട് ചെയ്ത സാധനം 5 ദിവസത്തില്‍ തീര്‍ക്കണം. മമ്മൂക്കയ്ക്ക് ജനുവരി 1ാം തിയതി സെറ്റില്‍ ജോയിന്‍ ചെയ്യണം. ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ ഷൂട്ട് തുടങ്ങുക എന്നത്
സാറിനും സന്തോഷമുള്ള കാര്യമാണ്.
ജനുവരി 1 ന് സാറിന് ഫ്രേം വെച്ച് വര്‍ക്ക് സ്റ്റാട്ട് ചെയ്യുന്നു എന്നത് എനിക്കും അഭിമാനമാണ്. അത് വലിയ ടാസ്‌ക് ആയിരുന്നു. അഞ്ച് ദിവസം ആ രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയപ്പോള്‍ തന്നെ ഈ സിനിമ വര്‍ക്കാവുമെന്ന കോണ്‍ഫിഡന്‍സ് വന്നു.
പിന്നെ ഇന്റര്‍വെല്‍ ബ്ലോക്ക് വര്‍ക്കായില്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് ഇവര്‍ ഇത് എന്ത് പിടിക്കാന്‍ പോകുകയാണെന്ന തോന്നല്‍ വരും. ആ നാല് പേരുള്ള നടത്തമൊക്കെ എടുത്തപ്പോള്‍ എനിക്ക് സമാധാനമായി.
അതുപോലെ ഈ സ്‌ക്വാഡില് എല്ലാവര്‍ക്കും തുല്യ സ്‌പേസുണ്ട്. ജീപ്പിനടക്കം. പിന്നെ ജീപ്പിന് സംസാരിക്കാന്‍ പറ്റാത്തതുകൊണ്ട് പുള്ളി നമ്മളെ കാര്യമായി ശല്യം ചെയ്യില്ല. ബാക്കിയുള്ള ആക്ടേഴ്‌സ് ഉണ്ട്. ജയന്റെ സ്‌പേസുണ്ട്. ഇമോഷണല്‍ സീനുണ്ട്. അതുപോലെ അസീസിന് ഉണ്ട്. അങ്ങനെ കുറേ പേരുണ്ട്.
എല്ലാവര്‍ക്കും തുല്യമായ സ്‌പേസ് കൊടുത്ത് ചെയ്യുന്നത് കൊണ്ട് എനിക്ക് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ചെറിയൊരു ഡൗട്ടുണ്ടായിരുന്നു. മമ്മൂക്കയെ പോലെ ആ റേഞ്ചിലുള്ള ആക്ടര്‍ എന്തെങ്കിലും വിചാരിക്കുമോ എന്തെങ്കിലും പറയുമോ എന്ന്. പക്ഷേ അദ്ദേഹത്തിന് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. അതെനിക്ക് ഭയങ്കര സര്‍പ്രൈസിങ് ആയിരുന്നു അത്. എല്ലാവര്‍ക്കും സാര്‍ ഈക്വല്‍ സ്‌പേസ് തന്നിട്ടുണ്ട്, റോബി വര്‍ഗീസ് പറഞ്ഞു.
Content Highlight: Robi varghese Raj about Kannur Squad Movie Firstday shoot and his Nickname