| Monday, 23rd October 2017, 8:26 am

അവസാന നിമിഷം നാണം കെട്ട് കേരളം; കൊച്ചി ലോകകപ്പ് വേദിയില്‍ മോഷണം; റഫറിമാരുടെ ഉപകരണങ്ങള്‍ നഷ്ടമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഇറാന്‍ – സ്പെയിന്‍ മത്സരത്തിനിടെ മോഷണം. സ്റ്റേഡിയത്തിലുണ്ടായിരുന്ന റഫറിമാരുടെ ഉപകരണങ്ങളാണ് മോഷണം പോയത്. വളന്റിയേഴ്‌സ് സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.


Also Read: പ്രാര്‍ത്ഥനകള്‍ വിഫലം: ടെക്‌സാസില്‍ കാണാതായ ഇന്ത്യന്‍ ബാലികയുടെ മൃതദേഹം വീടിനടുത്തുള്ള കലുങ്കില്‍ കണ്ടെത്തി


പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരെ വളന്റിയേഴ്‌സിനെ മൈതാനത്തിനു പുറത്ത് പോകാന്‍വിട്ടിരുന്നില്ല. കൗമാര ലോകകപ്പിന്റെ കേരളത്തിലെ അവസാന ദിവസമാണ് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.

രാജ്യത്ത ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള സംസ്ഥാനത്ത് കായിക മാമാങ്കം വിരുന്നെത്തിയപ്പോള്‍ ആരാധകരെല്ലാം സ്‌റ്റേഡിയത്തിലേക്ക് ഒഴുകുിയിരുന്നു. ഇന്നലെ വൈകീട്ട് നടന്ന കേരളത്തിലെ അവസാന മത്സരത്തില്‍ സ്‌പെയിന്‍- ഇറാനോടാണ് ഏറ്റുമുട്ടിയത്.


Dont Miss: നോട്ടുനിരോധനം കൊണ്ട് തീരില്ല; പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി


ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇറാനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. കളികാണാന്‍ 28,436 ആളുകളായിരുന്നു മൈതാനത്തെത്തിയിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി കാണികളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും റെക്കോര്‍ഡ് കാണികള്‍ കളികാണാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോഷണ വിവരവും പുറത്ത് വരുന്നത്.

We use cookies to give you the best possible experience. Learn more