‘റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി 200 മത്സരങ്ങള്‍ കളിച്ചത് ഈ അടുത്തകാലത്തായിരുന്നു. ഫുട്‌ബോളില്‍ ഇതുവരെ ആര്‍ക്കും ഇത്രയും മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ റൊണാള്‍ഡോയോട് ഇനിയും എത്ര മത്സരങ്ങള്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചോദിച്ചപ്പോള്‍ 250 മത്സരങ്ങള്‍ കളിക്കാന്‍ താല്പര്യമുണ്ട് എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി,’ റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.
🗣️ Roberto Martinez: Cristiano Ronaldo wants to get to 250 international caps. 🇵🇹
Cristiano Ronaldo told Roberto Martínez that he wants to reach 250 🇵🇹 caps. Cristiano is currently the all-time caps leader with 205.pic.twitter.com/fDFpky8J5d
2024 യൂറോ യോഗ്യത മത്സരത്തില്‍ ലിച്ചെന്‍സ്റ്റെയ്‌നെതിരെയായിരുന്നു റൊണാള്‍ഡോ തന്റെ 200ാം അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷതാരം എന്ന ചരിത്രനേട്ടവും പോര്‍ച്ചുഗീസ് സൂപ്പര്‍താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയിരുന്നത് കുവൈറ്റ് ഇന്റര്‍നാഷണല്‍ ഖാദര്‍ അല്‍ മുതവയായിരുന്നു. 196 മത്സരങ്ങളിലാണ് താരം കുവൈറ്റിന് വേണ്ടി ബൂട്ടുകെട്ടിയത്. പോര്‍ച്ചുഗലിനൊപ്പം 205 മത്സരങ്ങളില്‍ നിന്നും 128 ഗോളുകള്‍ റോണോ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
2024ല്‍ ജര്‍മനിയില്‍ വച്ച് നടക്കുന്ന യൂറോകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പത്തില്‍ പത്തും വിജയിച്ചു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. പോര്‍ച്ചുഗലിനായി യോഗ്യത മത്സരങ്ങളില്‍ മിന്നും ഫോമില്‍ ആയിരുന്നു റൊണാള്‍ഡോ പന്ത് തട്ടിയത്.
2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോ. ഈ വര്‍ഷത്തില്‍ 53 ഗോളുകളാണ് ഈ 38കാരന്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
🇵🇹 Cristiano Ronaldo’s 2023 stats for club and country:
👕 58 appearances
⚽ 53 goals
🅰️ 15 assists
🎯 3 free-kicks
🎩 3 hat-tricks
💯 100% penalty conversion
🏆 Arab Champions Cup
🥇 Arab Club Champions Cup Golden Boot ⭐ 3x SPL Player of the Month
🏅 Became the first player200G pic.twitter.com/28kum1A7v4
അതേസമയം സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടിയും മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഇതിനോടകം തന്നെ 21 ഗോളുകളും പത്ത് അസിസ്റ്റുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്. സൂപ്പര്‍താരത്തിന്റെ ഈ മിന്നും ഫോം വരാനിരിക്കുന്ന യൂറോ കപ്പില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്.
Content Highlight: Roberto Martinez talks Cristaino Ronaldo future with Portugal team.