ഫുട്‌ബോള്‍ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം അപ്പോഴും അറ്റംകാണാതെ പോകുകയാണ്. നിലവില്‍ 916 ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേട്ടവുമായി റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല.
ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് സൂപ്പര്‍ താരം റോബര്‍ട്ടോ ജിമെനെസ്. റൊണാള്‍ഡോയെക്കാള്‍ പ്രയാസമാണ് മെസിയെ തടയാന്‍ എന്നാണ് താരം പറഞ്ഞത്. മെസി മികച്ച താരമാണെന്നും അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം തന്നെ മറികടന്നാല്‍ ഗോളടിക്കാതെ പോകില്ലെന്നും ജിമെനെസ് പറഞ്ഞു.
‘മെസിയെ തടയാന്‍ എനിക്ക് ഒരുക്കലും സാധിക്കില്ല. എന്നെ മറികടന്ന് എപ്പോള്‍ പോയാലും അവന്‍ ഗോള്‍ അടിക്കും. എന്റെ പേടി സ്വാപനമാണ് മെസി. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അങ്ങനെയല്ല. അവനെ തടയാനുള്ള വഴി റൊണാള്‍ഡോ തന്നെ തുറന്നിടും. ഞാന്‍ എതിരെ കളിച്ചിട്ടുള്ള എല്ലാ താരങ്ങളുടെയും ഷര്‍ട്ടുകള്‍ എന്റെ കൈയില്‍ ഉണ്ട്. എന്നാല്‍ മെസിയുടെ ഷര്‍ട്ട് എന്റെ കൈയില്‍ ഇല്ല.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതില്‍ ഖേദിക്കുന്നുണ്ട്. ഒരിക്കല്‍ മെസിക്കെതിരെ കളിച്ച താരമെന്ന വിളിപ്പേരാണ് എനിക്ക് കിട്ടുന്നത്. കളിക്കുമ്പോള്‍ അദ്ദേഹവും ഞാനും ഒരുപാട് തവണ കൊമ്പ് കോര്‍ത്തിട്ടുണ്ട്. എന്നെ മെസി ഒരുപാട് ആക്ഷേപിച്ചിട്ടുണ്ട്,’ റോബര്‍ട്ടോ ജിമെനെസ് പറഞ്ഞു.
Content Highlight: Roberto Jimenez Talking About Lionel Messi