| Wednesday, 6th February 2019, 10:04 pm

വാദ്രയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; കുറ്റം നിഷേധിച്ച് വാദ്ര:രാഷ്ട്രീയ പ്രേരിതമെന്ന് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹവാല കേസില്‍ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തത് നാലു മണിക്കൂര്‍. ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
ദല്‍ഹിയിലെ ജംനഗറിലുള്ള ഇഡി ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. വാദ്രെക്കൊപ്പം പ്രിയങ്കയും എത്തിയരുന്നു.

കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനൊപ്പം എത്തിയത് തന്റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ALSO READ: പ്രളയത്തില്‍ രക്ഷകരായ മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍

അനധികൃതമായി വസ്തുവകകള്‍ സമ്പാദിച്ചതായ ആരോപണങ്ങള്‍ വാദ്ര നിഷേധിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറയുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

വിദേശത്തെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദല്‍ഹി കോടതി വാദ്രക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.

വാദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more