Rafale Deal
'ഹേയ്...56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യാ.. റാഫേലിനെക്കുറിച്ച് ഇനിയെങ്കിലും സത്യം പറയൂ'; മോദിക്കെതിരെ റോബര്‍ട്ട് വദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 26, 02:46 pm
Wednesday, 26th September 2018, 8:16 pm

ന്യദല്‍ഹി: ബി.ജെ.പി പ്രതിരോധത്തിലാകുമ്പോഴെല്ലാം തന്റെ പേര് പറഞ്ഞാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്ര. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വദ്രയാണ് ലാഭമുണ്ടാക്കിയതെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ എന്നെ വേട്ടയാടുകയാണ്. ഇപ്പോള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. അവര്‍ പ്രതിരോധത്തിലാകുമ്പോള്‍ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കും. രൂപയുടെ മൂല്യം കുറഞ്ഞാല്‍, ഇന്ധനവില വര്‍ധിച്ചാല്‍, രാജ്യത്തെ തന്നെ വിറ്റ് തുലച്ച റാഫേല്‍ കരാറില്‍… എല്ലാം അത് തന്നെയാണ് സംഭവിക്കുന്നത്.”

ALSO READ: “സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി”; കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തന്നെ ലക്ഷ്യമിടുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരവേട്ടക്കിറങ്ങിയിരിക്കുകയാണ് ബി.ജെ.പി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പകരം 56 ഇഞ്ച് നെഞ്ചളവുള്ള ആള്‍ റാഫേലിന് പിന്നിലുള്ള സത്യാവസ്ഥയെക്കുറിച്ച് രാജ്യത്തോട് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളങ്ങള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വദ്ര പറഞ്ഞു.

WATCH THIS VIDEO: