2024 പാരിസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ഈജിപ്റ്റിനോട് 3-1ന് വിജയ്ം സ്വന്തമാക്കി ഫ്രാന്‍സ് ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. കരുത്തരായ സ്‌പെയിന്‍ ആണ് ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളി. സെമി ഫൈനലില്‍ മൊറോക്കോയെ 2-1ന് തോല്‍പിച്ചാണ് സ്‌പെയിന്‍ ഫൈനലിലേക്ക് കുതിച്ചത്. എന്നാല്‍ ഇത്തവണ ഫ്രാന്‍സിന്റെ കൂടെ ടീമിലെ സ്റ്റാര്‍ കിലിയന്‍ എംബപ്പെ ഇല്ലെന്നത് ആരാധകരെ എറെ വിഷമിപ്പിച്ചിരുന്നു.
ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഫ്രഞ്ച് താരം റോബര്‍ട്ട് പൈറസ്. എംബാപ്പെ ടീമില്‍ ഇല്ലാത്തത് കന്നെയും വിഷമിപ്പിച്ചു എന്നാണ് മുന്‍ താരവും പറഞ്ഞത്.
‘തീര്‍ച്ചയായും ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എംബപ്പെ ആഗ്രഹിച്ചിരുന്നു. കാരണം അത് അദ്ദേഹത്തിന്റെ സ്വപ്നമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ നഗരത്തില്‍ വെച്ചാണ് ഒളിമ്പിക്‌സ് നടക്കുന്നത്. അതുകൊണ്ടുതന്നെ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശനായിരിക്കും. പക്ഷേ ഇവിടെ ചാര്‍ജില്‍ ഉള്ളത് റയല്‍ മാഡ്രിഡും അവരുടെ പ്രസിഡണ്ടായ പെരസുമാണ്.
അദ്ദേഹത്തിന്റെ തീരുമാനമാണ് അന്തിമം. അത് നമ്മള്‍ ബഹുമാനിക്കേണ്ടിയിരിക്കുന്നു. നിലവില്‍ എംബപ്പെക്ക് ഒളിമ്പിക്‌സിനെക്കാള്‍ പ്രധാനം റയല്‍ മാഡ്രിഡ് തന്നെയാണ്. തിയറി ഹെന്റിക്ക് കീഴില്‍ എംബപ്പെ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നമ്മള്‍ എപ്പോഴും റയല്‍ മാഡ്രിഡിന്റെ തീരുമാനത്തെ ബഹുമാനിക്കണം,’ റോബര്‍ട്ട് പൈറസ് പറഞ്ഞു.
യൂറോകപ്പിന് ശേഷം എംബാപ്പെ റയല്‍ മാന്‍ഡ്രഡിലേക്ക് ചേക്കേറിയിരുന്നു. താരത്തിന് ഇനിയുള്ള മത്സരങ്ങളില്‍ ടീമിനൊപ്പം ചേരേണ്ടത് കാരണമാണ് പാരീസ് ഒളിമ്പിക്‌സില്‍ തന്റെ ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കാത്തത്. മാത്രമല്ല ഒളിമമ്പിക്‌സ് റൂള്‍ അനുസരിച്ച് 23 വയസിന് മുകളിലുള്ള മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
Content Highlight: Robert Pires Talking About Kylian Mbappe