ഒടുവില്‍ ബാറ്റ്മാനും കൊവിഡ്; റോബര്‍ട്ട് പാറ്റിന്‍സണ് രോഗം സ്ഥിരീകരിച്ചു; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
Covid19
ഒടുവില്‍ ബാറ്റ്മാനും കൊവിഡ്; റോബര്‍ട്ട് പാറ്റിന്‍സണ് രോഗം സ്ഥിരീകരിച്ചു; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th September 2020, 1:23 pm

ലണ്ടന്‍: ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു. പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്ന ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടക്കാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ബാറ്റ്മാന്‍ പ്രൊഡക്ഷന്‍ ടീമിലെ ഒരു അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായും അതിനാല്‍ താല്‍ക്കലികമായി ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയാണെന്നും വാര്‍ണര്‍ ബ്രദേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിറക്കിയിരുന്നു. പക്ഷെ ഇതില്‍ ആര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് പറഞ്ഞിരുന്നില്ല. എത്ര കാലത്തേക്കാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രസ്താവനയിലില്ല.

എന്നാല്‍ വെറൈറ്റി, ഹോളിവുഡ് റിപ്പോര്‍ട്ടര്‍, വാനിറ്റി ഫെയര്‍ തുടങ്ങിയ മാധ്യമങ്ങളെല്ലാം റോബര്‍ട്ട് പാറ്റിന്‍സണ് തന്നെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

Twilight സിനിമകളിലൂടെ ഏറെ ജനപ്രീതി നേടിയ റോബര്‍ട്ട് പാറ്റിന്‍സണ് ലോകം മുഴുവന്‍ ആരാധകരുണ്ട്. അദ്ദേഹം ബാറ്റ്മാനായെത്തുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകലോകം.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ലണ്ടനില്‍ ബാറ്റ്മാന്റെ ചിത്രീകരണം പുനരാരാംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

നിര്‍ത്തിവെച്ച നിരവധി സിനിമാ ഷൂട്ടിംഗുകള്‍ കഴിഞ്ഞ മാസത്തോടെ ലണ്ടനില്‍ പുനരാരാംഭിച്ചെങ്കിലും കൊവിഡ് പടരുന്നത് പലതിന്റെയും ചിത്രീകരണം മുടക്കിയിരിക്കുകയാണ്.

ബാറ്റമാനും കൊവിഡ് വന്നു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ റോബര്‍ട്ട് പാറ്റിന്‍സണിന്റെ രോഗവിവരത്തിന്റെ പോസ്റ്റുകള്‍ വരുന്നത്. വവ്വാലില്‍ നിന്നും മനുഷ്യനിലെത്തിയ കൊവിഡിനെ ബാറ്റ്മാന്‍ തോല്‍പ്പിക്കുമെന്ന കമന്റുകളും മീമുകളും വരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Robert Pattinson tests coronavirus positive, The Batman shoot suspended