തിരുവനന്തപുരം: മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ് രമേശന്‍ പാലേരിക്ക്. അന്തര്‍ദേശീയ ദിനത്തോട് അനുബന്ധിച്ച് സഹകരണ വകുപ്പ് നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്നലെയാണ് സഹകരണ വകുപ്പ് മന്ത്രി വി. വാസവന്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം കൊല്ലം ജില്ലാ ആശുപത്രിക്കാണ്. കോപ് ഡേ പുരസ്‌കാരത്തിന് കണ്ണൂരിലെ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കും, സഹകരണ എക്‌സലന്‍സ് അവാര്‍ഡിന് മലപ്പുറം ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കുമാണ് അര്‍ഹരായത്.
ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സഹകരണദിന സമ്മേളനത്തില്‍ വെച്ചാണ് പുരസ്‌കാരം വിതരണം ചെയ്യുക. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷവും രണ്ടാം സ്ഥാനത്ത് അമ്പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് അവാര്‍ഡ്. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പത്ത് വിഭാഗങ്ങളിലായാണ് സഹകരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുത്ത മികച്ച സഹകരണ സംഘങ്ങള്‍
പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍
കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (ഒന്നാം സ്ഥാനം) കൊല്ലം കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് (രണ്ടാം സ്ഥാനം), കണ്ണൂര്‍ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (രണ്ടാം സ്ഥാനം) കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് (മൂന്നാം സ്ഥാനം)
അര്‍ബന്‍ സഹകരണ ബാങ്ക്
കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് (ഒന്നാം സ്ഥാനം), പാലക്കാട് ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക് (രണ്ടാം സ്ഥാനം), പാലക്കാട് ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് (മൂന്നാം സ്ഥാനം).
പ്രാഥമിക സഹകരണകാര്‍ഷിക ഗ്രാമവികസനബാങ്ക്
എറണാകുളം കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (ഒന്നാം സ്ഥാനം), പാലക്കാട് ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (രണ്ടാം സ്ഥാനം), ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ സംഘം (മൂന്നാം സ്ഥാനം).
എംപ്ലോയിസ് സഹകരണസംഘങ്ങള്‍
മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം (ഒന്നാം സ്ഥാനം), എറണാകുളം ഡിസിട്രിക്ട് പൊലീസ് കെഡിറ്റ് സഹകരണ സംഘം (രണ്ടാം സ്ഥാനം), ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം (മൂന്നാം സ്ഥാനം).
വനിത സഹകരണ സംഘങ്ങള്‍
കണ്ണൂര്‍ വെല്ലോറ വനിതാ സര്‍വീസ് സഹകരണ സംഘം (ഒന്നാം സ്ഥാനം) കാസര്‍ഗോഡ് ഉദുമ വനിത സര്‍വീസ് സഹകരണ സംഘം (രണ്ടാം സ്ഥാനം). കണ്ണൂര്‍ ചെയാട് വനിത സഹകരണ സംഘം (മൂന്നാംസ്ഥാനം), കോഴിക്കോട് അഴിയൂര്‍ വനിത സഹകരണ സംഘം (മൂന്നാം സ്ഥാനം).
പട്ടികജാതി/ പട്ടികവര്‍ഗസഹകരണ സംഘങ്ങള്‍
തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സര്‍വീസ് സഹകരണ സംഘം (ഒന്നാം സ്ഥാനം), മലപ്പുറം കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം (രണ്ടാം സ്ഥാനം), എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘം(മൂന്നാംസ്ഥാനം) തിരുവനന്തപുരം കലയപുരം പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം (മൂന്നാംസ്ഥാനം)
ആശുപത്രി സഹകരണ സംഘങ്ങള്‍
കൊല്ലം സഹകരണ ആശുപ്രതിസംഘം , കണ്ണൂര്‍ സഹകരണ ആശുപത്രി, കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം.
പലവക സഹകരണസംഘങ്ങള്‍
മലപ്പുറം കാളികാവ് റൂറല്‍ സഹകരണ സംഘം (ഒന്നാം സ്ഥാനം), വയനാട് അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘം (രണ്ടാംസ്ഥാനം), എറണാകുളം കര്‍ത്തടം റൂറല്‍ സഹകരണ സംഘം (രണ്ടാംസ്ഥാനം), മലപ്പുറം കരുവാരക്കുണ്ട് റൂറല്‍ സഹകരണ സംഘം (രണ്ടാംസ്ഥാനം), എറണാകുളം കൊച്ചിന്‍ നേവല്‍ ബേസ് കണ്‍സ്യൂമര്‍ സഹകരണ സംഘം ( മൂന്നാം സ്ഥാനം)
വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍
പാലക്കാട് മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി, ഈ വിഭാഗത്തില്‍ പ്രത്യേകപുരസ്‌കാരം (ഒന്നാം സ്ഥാനം), കണ്ണൂര്‍ തളിപ്പറമ്പ് എഡ്യൂക്കേഷണല്‍ സഹകരണ സംഘം (രണ്ടാം സ്ഥാനം), മലപ്പുറം തിരൂര്‍ താലൂക്ക് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി (രണ്ടാം സ്ഥാനം).
മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍
കോഴിക്കോട് നോര്‍ത്ത് ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ്‌സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (ഒന്നാം സ്ഥാനം), കൊല്ലം ജില്ലാ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി (രണ്ടാം സ്ഥാനം), കണ്ണൂര്‍ റീജിയണല്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്സ് കോഓപ്പറേറ്റീവ്മാര്‍ക്കറ്റിങ് സൊസൈറ്റി, (മൂന്നാം സ്ഥാനം), കോട്ടയം പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി (മൂന്നാം സ്ഥാനം)
Content Highlight: Robert owen award to rameshan paleri