| Thursday, 23rd May 2024, 10:05 pm

എംബാപ്പെയെ ഞങ്ങള്‍ക്ക് ഭയമില്ല, അവന്‍ ഉണ്ടെങ്കിലും ഞങ്ങള്‍ റയലിനെ തകര്‍ക്കും; റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വന്നാല്‍ ബാഴ്സലോണ പേടിക്കില്ലെന്ന് ബാഴ്സലോണയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ എംബാപ്പെ റയലില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് താരം അഭിപ്രായം പറഞ്ഞത്.

ഫ്രാന്‍സിന്റെ സൂപ്പര്‍ താരവും ലോകകപ്പ് ജേതാവുമായ എംബാപ്പെയെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് തോറ്റതിന് ശേഷം ഫ്രഞ്ച് ഭീമന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നുമായി വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു എംബാപ്പെ.

ഈ റിപ്പോര്‍ട്ടുകളെയും സ്പെയിനിലേക്കുള്ള എംബാപ്പെയുടെ വരാനിരിക്കുന്ന സാധ്യതയെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബാഴ്സലോണയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

ഏത് സൈനിങ്ങും പരിഗണിക്കാതെ തന്നെ തങ്ങളുടെ ബദ്ധവൈരികള്‍ക്കെതിരെ വിജയം സ്വന്തമാക്കാന്‍ തന്റെ ടീമിന് കഴിയുമെന്നും ടീമിന്റെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടെന്നും റോബര്‍ട്ട് പറഞ്ഞു.

അതേയമയം ബാഴ്സലോണ ഫോര്‍വേഡ് റോബര്‍ട്ട് അടുത്ത സീസണില്‍ ലാ ലിഗ ക്ലബില്‍ തുടരുമെന്നും പറഞ്ഞു.

‘തീര്‍ച്ചയായും, എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വ്യക്തമാണ്. ബാഴ്സലോണയ്ക്കൊപ്പം നിരവധി കിരീടങ്ങള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അടുത്ത സീസണില്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരാകുമെന്നും ഞങ്ങള്‍ കിരീടങ്ങളും നേടുമെന്നും എനിക്ക് ഉറപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ക്ലബ്ബാണ്. ടീമിനും ക്ലബിനും വേണ്ടി മികച്ച സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ലെവന്‍ഡോസ്‌കി ബുധനാഴ്ച മുണ്ടോ ഡിപോര്‍ട്ടീവോയോട് നൂയസിനോട് പറഞ്ഞു.

Content Highlight: Robert Lewandowski Talking About Kylian Mbappe

We use cookies to give you the best possible experience. Learn more