ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിലെത്തിയത്. ബാഴ്‌സയില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ക്ലബ്ബിലെത്തിച്ചതിന് പലരും മാനേജ്‌മെന്റിനെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിമര്‍ശിച്ചവരുടെ പ്രീതി പിടിച്ചുപറ്റാന്‍ ലെവന്‍ഡോസ്‌കിക്ക് സാധിച്ചിരുന്നു. ബാഴ്‌സലോണയില്‍ തന്റെ സഹതാരമായ അന്‍സു ഫാറ്റിക്കൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ലെവന്‍ഡോസ്‌കി അറിയിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫാറ്റി മികച്ച രീതിയില്‍ കളിക്കുന്നില്ലെന്നും താരത്തെ കൊണ്ട് ക്ലബ്ബിന് ഒരു പ്രയോജനവുമില്ലെന്നാണ് ലെവന്‍ഡോസ്‌കിയുടെ മനോഭാവമെന്നുമാണ് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ താരത്തിനൊപ്പം തനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നില്ലെന്നും ലെവക്ക് പരാതിയുണ്ട്.
ബാഴ്സലോണയില്‍ നിന്ന് ലയണല്‍ മെസി പടിയിറങ്ങിയപ്പോള്‍ 10ാം നമ്പര്‍ ജേഴ്സിയിലെത്തിയ താരമാണ് അന്‍സു ഫാറ്റി. മെസിയുടെ ജേഴ്സിയിലെത്തിയ ഫാറ്റി അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്നെങ്കിലും താരത്തിന് ബാഴ്സയില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. ഈ സീസണില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് ഫാറ്റി ബാഴ്സലോണക്കായി നേടിയത്.
എന്നിരുന്നാലും വരാനിരിക്കുന്ന ട്രാന്‍സ്ഫറില്‍ അന്‍സു ഫാറ്റിയെ വില്‍ക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബാഴ്‌സലോണ. പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി തിരികെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബാഴ്‌സ. താരത്തെ സ്വന്തമാക്കാനുള്ള ഫണ്ട് റെയ്‌സ് ചെയ്യുന്നതിനാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്‍സു ഫാറ്റിയെ അടക്കം നാല് താരങ്ങളെ ബാഴ്‌സലോണ വില്‍ക്കുന്നത്. ഡിയോറോ ഗോളിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്‍സു ഫാറ്റിക്ക് പുറമെ റഫീഞ്ഞ, ഫ്രാങ്ക് കെസ്സി, സെര്‍ജി റോബേര്‍ട്ടോ എന്നീ താരങ്ങളെയാണ് ബാഴ്‌സലോണ പുറത്താക്കുക.
49 മത്സരങ്ങള്‍ ബാഴ്‌സക്കായി കളിച്ച ലെവന്‍ഡോസ്‌കി 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്. 28 മത്സരങ്ങളില്‍ നിന്ന് 23 ജയവുമായി 72 പോയിന്റോടെ ലാ ലിഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. ഏപ്രില്‍ 16ന് ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Robert Lewandowski is unhappy with Ansu Fati at Barcelona