‘മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമോ എന്നത് കാത്തിരുന്ന് കാണണം. അദ്ദേഹം വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ വിവരം ലഭിച്ചേക്കും. എന്നിരുന്നാലും, അദ്ദേഹം ക്ലബ്ബില്‍ തിരിച്ചെത്തിയാല്‍ ഗംഭീര നിമിഷങ്ങളായിരിക്കും ബാഴ്‌സയില്‍ അരങ്ങേറുക. അദ്ദേഹത്തോടൊപ്പം ബൂട്ടുകെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഞാന്‍,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
അതേസമയം, ലയണല്‍ മെസിക്ക് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ബാഴ്സലോണ പ്രസിഡന്റ് സാവി ഹെര്‍ണാണ്ടസ് നേരത്തെ പറഞ്ഞിരുന്നു. ബാഴ്സലോണ എഫ്.സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് മെസി തീരുമാനിക്കട്ടേയെന്നും സാവി പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടീവയോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി വരുന്ന ആഴ്ച്ച അവന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനിക്കും. ഞങ്ങളവനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന് നന്നായിട്ടറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരങ്ങളുണ്ട്. മെസിയെ ഞങ്ങള്‍ക്കിവിടെ വേണം. എന്തായാലും അവന്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ സിസ്റ്റത്തിനൊപ്പം അവനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,’ സാവി പറഞ്ഞു.
ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റാകുന്ന മെസി ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്‌സിയില്‍ അവസാനമായി കളത്തിലിറങ്ങും. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.