ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തേയും വലിയ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലോവന്‍ഡോസ്‌കി അടുത്ത സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് കൂടുമാറും.
നേരത്തെ തന്നെ താരം ടീം വിടുമെന്നും ബയേണില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൂടെ കരാര്‍ ബാക്കി ഉണ്ടായിരുന്നതിനാല്‍ താരത്തെ വില്‍ക്കാന്‍ ബയേണ്‍ തയ്യാറല്ലായിരുന്നു. ബാഴ്‌സലോണ നല്‍കിയ കരാറുടമ്പടിയൊന്നും ബയേണ്‍ അംഗീകരിച്ചില്ല.
ഒടുവില്‍ താരത്തെ ബാഴ്‌സക്ക് വില്‍ക്കാന്‍ ബയേണ്‍ നിര്‍ബന്ധിതരാകുകയായിരുന്നു. താരം ഈ ആഴ്ച തന്നെ ബാഴ്‌സയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനൊയുടെ റിപ്പോര്‍ട്ട് പ്രകാരം ബാഴ്‌സ മുന്നോട്ടുവെച്ച കരാര്‍ ബയേണ്‍ അംഗീകരിച്ചുവെന്നാണ്. കരാര്‍ അംഗീകരിച്ചതായി ബയേണ്‍ ബാഴ്‌സയെ അറിയിച്ചുയെന്നും ഫാബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വെളളിയാഴ്ച താരം ബയേണ്‍ വിടും. വീക്കെന്‍ഡില്‍ തന്നെ ബാഴ്‌സയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ക്ലബ്ബുകളുമായും ബന്ധപ്പെട്ടിരിക്കുന്ന ഏറ്റവും വിശ്വസനീയമായ സോഴ്‌സ് പ്രകാരം, 45 മില്യണ്‍ യൂറോയ്ക്കാണ് കരാര്‍ അവസാനിച്ചത്, ബോണസായി 5 മില്യണ്‍ കൂടി ബാഴ്‌സ ബയേണിന് നല്‍കേണ്ടതുണ്ട്. ലെവന്‍ഡോസ്‌കി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കും. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ലെന്‍ഡോസ്‌കി ബാഴ്സയുമായി നാല് വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നാണ്.
ഈ വീക്കെന്‍ഡില്‍ താരം മെഡിക്കല്‍ ടെസ്റ്റിനും കരാര്‍ ഒപ്പുവെക്കാനുമായി ബാഴ്‌സയിലെത്തും. അടുത്തയാഴ്ച തന്നെ അദ്ദേഹം ടീമുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കും സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോളണ്ട് അന്താരാഷ്ട്ര താരമായ ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിനായി ഏഴ് സീസണില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 375 മത്സരം ബയേണില്‍ കളിച്ച അദ്ദേഹം 344 ഗോളുകള്‍ നേടിയിട്ടുണ്ട്. ബയേണിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ലെവന്‍ഡോസ്‌കി.
ബാഴ്‌സ മാനേജര്‍ സാവിയുടെ അടുത്ത സീസണിലേക്കുള്ള ഏറ്റവും വലിയ ടാര്‍ഗറ്റായിരുന്നു ലേവന്‍ഡോസ്‌കി. അദ്ദേഹം കൂടിയെത്തിപ്പോള്‍ അടുത്ത സീസണിലേക്കുള്ള ബാഴ്‌സലോണ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്.
ഒഫീഷ്യല്‍ പ്രഖ്യാപനം നടന്നില്ലെങ്കിലും ബാഴ്‌സ ആരാധകര്‍ സൂപ്പര്‍താരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
Content Highlights: Robert Lewandoski is joining Barcelona too soon