പ്രശസ്ത സ്‌കോട്ടിഷ് നടന്‍ റോബി കോള്‍ട്രെയ്ന്‍ (72) വിടവാങ്ങി. ഹാരി പോട്ടറിലെ റൂബിയസ് ഹാഗ്രിഡിന്റെ വേഷത്തില്‍ പ്രശസ്തനാണ് താരം. ജനപ്രിയ ടി.വി പരമ്പരയായ ക്രാക്കറില്‍ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്ന മനഃശാസ്ത്രജ്ഞനായി അഭിനയിച്ചതിലൂടെയാണ് നടന്‍ പ്രശസ്തനായത്.
സ്‌കോട്ട്ലന്‍ഡിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അദ്ദേഹം മരിച്ചുവെന്ന് നടന്റെ ഏജന്റ് ബെലിന്‍ഡ റൈറ്റാണ് അറിയിച്ചത്. മരണകാരണമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
1990കളില്‍ ക്രാക്കറിലെ ഒരു ഡിറ്റക്ടീവായാണ് റോബി കോള്‍ട്രെയ്ന്‍ ആദ്യമായി ശ്രദ്ധനേടിയത്. ഷോയിലെ പ്രകടനത്തിന്, ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡുകളില്‍ (BAFTA) മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച നടനുള്ള അവാര്‍ഡ് അദ്ദേഹം നേടിയിരുന്നു.
റൗളിങിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാരി പോട്ടര്‍ പരമ്പരയുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ ഹാഗ്രിഡ് എന്ന പേരില്‍ ലോകമെമ്പാടും അദ്ദേഹം അംഗീകാരം നേടി.
2001 നും 2011 നും ഇടയില്‍ പുറത്തിറങ്ങിയ എട്ട് ഹാരി പോട്ടര്‍ സീരിസിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. ഹാരിപോട്ടര്‍ന്റെ ഉപദേശകനും സുഹൃത്തുമായ സൗമ്യനായ അര്‍ദ്ധ ഭീമാകാരനെയാണ് അദ്ദേഹം അതില്‍ അവതരിപ്പിച്ചത്. ജെയിംസ് ബോണ്ട് ത്രില്ലറായ ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും റോബി കോള്‍ട്രെയ്ന്‍ അഭിനയിച്ചിട്ടുണ്ട്.
content highlight:Robbie Coltrane of Harry Potter fame has passed away