| Monday, 7th March 2022, 7:39 am

അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.

നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന റോഡുകളായ വടകര തിരുവള്ളൂര്‍, പേരാമ്പ്ര റോഡിനെയും, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന 5.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡാണ് ബാങ്ക് റോഡ് കുറുന്തോടി റോഡ്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി, രണ്ട് ഘട്ടങ്ങളിലായി 5.5 കോടി ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും സംരക്ഷണഭിത്തികളും ഓവുചാലുകളും നിര്‍മ്മിച്ച് ബി.എം ആന്റ് ബിസി നിലവാരത്തിലാണ് റോഡിന്റെ നവീകരണം.

Content Highlights: Roads under public works will be upgraded to BM&BC standards in five years: Minister Mohammad Riyaz

We use cookies to give you the best possible experience. Learn more