national news
റോഡുകള്‍ കത്രീന കൈഫിന്റെ കവിളുപോലെയാക്കും; വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 24, 11:16 am
Wednesday, 24th November 2021, 4:46 pm

ജയ്പൂര്‍: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്രസിംഗ് ഗുധ വിവാദത്തില്‍. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയായിരിക്കുമെന്നാണ് ഗുധ പറഞ്ഞത്. ഇതോടെ ഗുധയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

രാജസ്ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എം.എല്‍.എയാണ് ഗുധ. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഗെലോട്ട് മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

ഇതാദ്യമായല്ല രാഷ്ട്രീയനേതാക്കള്‍ നടിമാരേയും റോഡുകളേയും താരതമ്യപ്പെടുത്തുന്നത്.

2005 ല്‍ ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവും സമാന പരാമര്‍ശം നടത്തിയിരുന്നു. ബീഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെയാക്കുമെന്നായിരുന്നു ലാലുവിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Roads should be made like Katrina Kaif’s cheeks, says Rajasthan minister