| Wednesday, 16th October 2019, 11:20 am

'മധ്യപ്രദേശിലെ ആ ചിക്കന്‍പോക്‌സ് ബാധിച്ച റോഡുകള്‍ ഹേമ മാലിനിയുടെ മുഖം പോലെയാക്കും'; ലാലു പ്രസാദിന്റെ പരാമര്‍ശം ഏറ്റുവിടിച്ച് പി.സി ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശിലെ റോഡുകള്‍ ഹേമ മാലിനിയുടെ കവിളുപോലെ ‘സ്മൂത്താ’ക്കുമെന്ന് മധ്യപ്രദേശ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.സി ശര്‍മ്മ. മധ്യപ്രദേശിലെ റോ
ഡുകള്‍ ഇപ്പോള്‍ ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടേതുപോലാണെന്നും കമല്‍നാഥ് സ
ര്‍ക്കാര്‍ അത് ഹേമ മാലിനിയുടേതുപോലെയാക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുമരാമത്ത് മന്ത്രി സജ്ജന്‍ വര്‍മ്മയോടൊപ്പം ഹബിബ്ഗജ്ഞ് സന്ദര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

‘വാഷിങ്ടണിലേതുപോലെയാണ് മധ്യപ്രദേശിലെ റോഡുകള്‍ നിര്‍മ്മിച്ചത്. ഇവിടുത്തെ റോഡുകള്‍ക്ക് എന്താണ് സംഭവിച്ചത്? കാലവര്‍ഷത്തിന് ശേഷം റോഡുകളില്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്’, ശര്‍മ്മ ഭോപാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2017ല്‍ അമേരിക്ക സന്ദര്‍ശിക്കവെ ശിവരാജ് സിങ് ചൗഹാന്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണ് മധ്യപ്രദേശിലേതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് ചൗഹാന്‍ കോണ്‍ഗ്രസില്‍നിന്നും നേരിട്ടത്.

‘നിലവില്‍, റോഡുകളില്‍ മുഴുവന്‍ ചിക്കണ്‍പോക്‌സ് വന്നതുപോലെയാണ്. ഇപ്പോഴത്തെ റോഡുകള്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ മുഖംപോലെയാണ്’, ശര്‍മ്മ പറയുന്നു.

‘ഈ റോഡുകളിലെ അറ്റകുറ്റ പണികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. വളരെപെട്ടന്നുതന്നെ റോഡുകള്‍ ഹേമാ മാലിനിയുടെ മുഖം പോലെയാക്കും’, ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ലാലു പ്രസാദ് യാദവാണ് ഇതിന് മുമ്പ് ഹേമാമാലിനിയുടെ മുഖത്തെ പരാമര്‍ശിച്ച് പ്രസ്താവന നടത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് കമല്‍നാഥ് മന്ത്രിസഭയിലെ മന്ത്രിമാരില്‍ പലരും ഈ ഉദാഹരണം കടമെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more