| Friday, 31st December 2021, 5:33 pm

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നായകനാവുന്നു; വീരുവും പത്താനും യുവിയും ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെറ്ററന്‍ താരങ്ങളേറ്റുമുട്ടുന്ന റോഡ് സേഫ്റ്റി ലോക ടി-20 സീരിസിന്റെ രണ്ടാം സീസണ് 2022 ഫെബ്രുവരിയില്‍ തുടക്കമാവുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി സച്ചിന്‍ തന്നെയാണ് ഇത്തവണയും ഇന്ത്യയെ നയിക്കുക.

കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന വിരേന്ദര്‍ സെവാഗും യുവരാജ് സിംഗും പത്താന്‍ സഹോദകന്‍മാരും ഇത്തവണയും ടീമിലുണ്ടാകും.

ടൂര്‍ണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങള്‍ക്ക് ഇന്ത്യയാണ് വേദിയാവുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് ആദ്യ പാദ മത്സരങ്ങള്‍. യു.എ.ഇയില്‍ വെച്ചാണ് ടൂര്‍ണമെന്റിന്റെ രണ്ടാം പാദം ആരംഭിക്കുന്നത്.

മാര്‍ച്ച് ഒന്ന് മുതല്‍ 19 വരെയാണ് രണ്ടാം പാദം. ഫൈനലടക്കമുള്ള പ്രധാന മത്സരങ്ങള്‍ യു.എ.ഇയില്‍ വെച്ചാണ് നടക്കുക.

കഴിഞ്ഞ തവണത്തെ മികവ് തുടരാനാണ് ഡിഫന്‍ഡിംഗ് ചാമ്പ്യന്‍മാരായ ഇന്ത്യയിറങ്ങുന്നത്. സച്ചിന്റെ കീഴിലിറങ്ങിയ ഇന്ത്യ ലെജന്‍ഡ്‌സ് ദില്‍ഷന്‍ നായകനായ ശ്രീലങ്കയെ തരിപ്പണമാക്കിയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്.

ലോകക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ ഒരിക്കല്‍ക്കൂടി പിച്ചിലെത്തിയ നിമിഷമായിരുന്നു റോഡ് സേഫ്റ്റി ടൂര്‍ണമെന്റ്. വിന്‍ഡീസ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, കാള്‍ ഹൂപ്പര്‍, ഇംഗ്ലണ്ടിനായി കെവിന്‍ പീറ്റേഴ്‌സന്‍, ദക്ഷിണാഫ്രിക്കയ്ക്കായി ജോണ്ടി റോഡ്‌സ് എന്നിവരും കളിക്കാനിറങ്ങിയിരുന്നു.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ തിലകരത്‌നെ ദില്‍ഷനായിരുന്നു കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനത്തിനും ടൂര്‍ണമെന്റില്‍ ലങ്കയെ ചാംപ്യന്‍മാരാക്കാന്‍ കഴിഞ്ഞില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Road Safety World T20 Series, Sachin to lead team India

We use cookies to give you the best possible experience. Learn more