പൊതുമിനിമം പരിപാടിയുടെ കരട് രേഖ പൂര്‍ത്തിയാക്കി; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്
national news
പൊതുമിനിമം പരിപാടിയുടെ കരട് രേഖ പൂര്‍ത്തിയാക്കി; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 7:29 pm

ന്യൂദല്‍ഹി: നാല്‍പ്പത്തെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും പൊതു മിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂര്‍ത്തിയാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന എം.എസ്.പി, ഛത്രപതി ശിവാജി മഹാരാജ്, ബി.ആര്‍ അംബേദ്കര്‍ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അന്തിമമായി അംഗീകരിക്കുന്നതിനായി പൊതു മിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്‍ക്ക് അയച്ചിട്ടുണ്ട്.

്ഇത് അംഗീകരിക്കുകയാണെങ്കില്‍ മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ സമീപിക്കും. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. ബി.ജെ.പിക്കും ശിവസേനക്കും എന്‍.സി.പിക്കും അനുവദിച്ച സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ