|

കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു നാലുമരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു നാലുമരണം. ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് അപകടം.

കാര്‍ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന്‍ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് മരിച്ചത്.

കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണ്.

കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അജ്മി (23), അന്‍ഷാദ് (27 എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Road  Accident Alappuzha Car Lorry