| Tuesday, 2nd October 2018, 11:05 am

ത്രിപുരയില്‍ സി.പി.ഐ.എം മുഖ്യപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ; ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യമെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം മുഖപത്രമായ ദേഷര്‍ കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യയുടേതാണ് നടപടി.

പടിഞ്ഞാറന്‍ ത്രിപുരയിലെ സഡയറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. “ഉടമസ്ഥാവകാശം മാറ്റിയത് അറിയിച്ചില്ല” എന്നു പറഞ്ഞാണ് നടപടി.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ത്രിപുര ഭരണകൂടത്തിന്റ സ്വേച്ഛാധിപത്യ നിലപാടാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

Also Read:പാകിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റാഫേല്‍ യുദ്ധവിമാനം വാങ്ങിയത്; വിമര്‍ശനങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ ന്യായീകരണവുമായി ബി.ജെ.പി

തിങ്കളാഴ്ചയാണ് പത്രത്തിന് ആര്‍.എന്‍.ഐയുടെ നോട്ടീസ് ലഭിച്ചത്. നാലു ദശാബ്ദത്തിനിടെ ആദ്യമായി ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിച്ചില്ല.

തീരുമാനത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

ത്രിപുരയിലെ വലതുപക്ഷ ശക്തികളില്‍ നിന്നും സി.പി.ഐ.എം വലിയ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. സെപ്റ്റംബര്‍ 26ന് നടന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇത് ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more