സി.പി.ഐ.എമ്മില്‍ നിന്നു പുറത്തു പോയവരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് ആര്‍.എം.പി.ഐ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാണ് 2016ല്‍ ആര്‍.എം.പി.ഐ എന്ന ദേശീയ തലത്തിലുള്ള പാര്‍ട്ടി രൂപീകരിച്ചത്.
ചണ്ഡീഗണ്ഡ്: കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സി.പി.ഐ.എമ്മും ആര്‍.എം.പി.ഐയും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക ഒരു മുന്നണിയില്‍. ഇടതു കൂട്ടായ്മയുടെ ഭാഗമായാണ് ഇരു പാര്‍ട്ടികളും ഒന്നിച്ചിറങ്ങുന്നത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം കേരള രാഷ്ട്രീയത്തില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന സി.പി.ഐ.എമ്മിന്റെയും ആര്‍.എം.പി.ഐയുടെയും നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് ഇടതു കൂട്ടായ്മ എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ഒരുമിച്ചിറങ്ങുന്നത്.
Also read ടീമിനു പുറത്താകേണ്ട ഘട്ടങ്ങളില്‍ എന്നെ രക്ഷിച്ചത് ധോണി: കോഹ്‌ലി
സി.പി.ഐ.എമ്മില്‍ നിന്നു പുറത്തു പോയവരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് ആര്‍.എം.പി.ഐ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാണ് 2016ല്‍ ആര്‍.എം.പി.ഐ എന്ന ദേശീയ തലത്തിലുള്ള പാര്‍ട്ടി രൂപീകരിച്ചത്. കേരളത്തിലെ ആര്‍.എം.പി.ഐ, ആന്ധ്രയിലെ ജനശക്തി, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലേക്കര്‍ മഞ്ച്, പഞ്ചാബിലെ പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ബംഗാളിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗാള്‍ എന്നിവയാണ് ആര്‍.എം.പി.ഐ എന്ന ദേശീയ പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നത്.
പഞ്ചാബില്‍ ആര്‍.എം.പി.ഐക്കുള്ള സ്വാധീനം തന്നെയാകും സി.പി.ഐ.എമ്മിനെ മുന്‍ പാര്‍ട്ടി വിരുദ്ധര്‍ക്കൊപ്പം ഇലക്ഷനെ നേരിടുന്നതിലേക്ക് നയിച്ചിട്ടുണ്ടാകുക. മുന്‍ കേന്ദ്രകമ്മിറ്റി അംഗമായ മംഗത് റാം പസ്ലയാണ് പഞ്ചാബിലെ ആര്‍.എം.പി.ഐ നയിക്കുന്നത്.
പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 52 സീറ്റിലാകും ഇടതു സഖ്യം മത്സരിക്കുക സി.പി.ഐ.എമ്മിനും ആര്‍.എം.പി.ഐയ്ക്കും പുറമെ പഞ്ചാബിലെ പ്രബല ഇടതു പാര്‍ട്ടിയായ സി.പി.ഐയും സഖ്യത്തിലുണ്ട്. സി.പി.ഐ 25 സീറ്റിലും, സി.പി.ഐ.എം 14 സീറ്റിലും, ആര്‍.എം.പി.ഐ 13 സീറ്റിലുമാകും മത്സരിക്കുക. മൂന്ന് പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലൂടെയാണ് തീരുമാനങ്ങള്‍ അറിയിച്ചത്.