| Saturday, 27th May 2017, 1:25 pm

മാട്ടിറച്ചിക്കുള്ള നിരോധനം: നിയമലംഘന സമരത്തിനു തയ്യാറാവാന്‍ ആര്‍.എം.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സമരത്തിന് തയ്യാറാവാന്‍ ആര്‍.എം.പി.ഐ. നിയമങ്ങള്‍ ജനങ്ങള്‍ക്കെതിരായിത്തീരുമ്പോള്‍ നിയമ ലംഘന സമരങ്ങള്‍ ജനാധിപത്യത്തിനായുള്ള സമരം തന്നെയാണ്. അതിനായി തയ്യാറെടുക്കണമെന്ന് ആര്‍.എം.പി.ഐ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട പിതാവ് നിര്‍ദ്ദേശിച്ച നിസ്സഹകരണ സമരത്തിന്റേയും നിയമ ലംഘന സമരത്തിന്റേയും മാതൃക നമ്മുടെ മുന്നിലുണ്ട്. ഇത് പിന്തുടരണമെന്നാണ് ആര്‍.എം.പി.ഐ ആവശ്യപ്പെടുന്നത്.


Must Read: ‘ഡാ മലരേ, കാളേടെ മോനെ…’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം


പശു, കാള, എരുമ, പോത്ത് ,കന്നുകാലികള്‍ ,ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍പന നടത്തുന്നതു തടഞ്ഞു കൊണ്ട് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വരുത്തിയ ഭേദഗതി പിന്‍ വലിക്കണമെന്ന് ആര്‍.എം.പി.ഐ നമ്മുടെ ആഹാരത്തില്‍ മത വര്‍ഗീയതയുടെ വിഷം കലര്‍ത്തുന്ന നടപടിയാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നതെന്നും ആര്‍.എം.പി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികളൊന്നും ആ ആവശ്യത്തിനായുള്ളതല്ലെന്നു വ്യക്തമാണ്. ഇത് ഭരണാധികാരികളുടെ കാപട്യം കൂടി വൃക്തമാക്കുന്നുണ്ട്.

ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതിനും വിശ്വാസങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനമാണെന്നു കരുതാനാവില്ല. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയേയും ശക്തി ശ്രോതസ്സായിത്തീരുന്ന സാംസ്‌കാരിക വൈവിധ്യങ്ങളേയും തകര്‍ക്കുന്ന നടപടികളാണ് സംഘപരിവാര്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആത്മാഭിമാനമുള്ള ഒരു ജനതക്കും ഇതംഗീകരിക്കാനാവില്ലെന്നും ആര്‍.എം.പി.ഐ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more