|

ഒഞ്ചിയത്തു ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.ഐ.എം ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ഒഞ്ചിയത്തു ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.ഐ.എം ആക്രമണം. ഇന്നലെ രാത്രിയിലാണ് ആര്‍.എം.പി.ഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെയാണ് ഏഴോളം വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒഞ്ചിയം കുന്നുമ്മല്‍ക്കരയില്‍ വെച്ചായിരുന്നു അക്രമം.

കാലിനും കൈക്കും തലക്കും പരിക്കേറ്റ രജീഷിനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ തങ്ങളെ കാത്തിരിക്കുകയായിരുന്നെന്നും ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും രജീഷ് പറഞ്ഞു.


Also Read: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചു; രാജി ബി.ജെ.പിയിലേക്ക് ചേക്കെറുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ


സ്വരൂപ് മോഹന്‍, അശ്വിന്‍, വിഷ്ണു, ഷെബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ രജീഷ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. നേരത്തെയും ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.ഐ.എം അക്രമങ്ങളുണ്ടായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സാക്ഷിയടക്കം മൂന്ന് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ടി.പി വധക്കേസ് ഗൂഡാലോചനാ കേസില്‍ സാക്ഷി പറഞ്ഞ കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദ്, ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുജിത്ത്, ഹരിദാസ് എന്നിവര്‍ക്കാണ് അന്ന് പരിക്കേറ്റത്.

Latest Stories

Video Stories