| Thursday, 12th March 2015, 12:43 pm

അടച്ചിടാനുള്ള തീരുമാനം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനുള്ള നീക്കമെന്ന് ആര്‍.എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : വടക്കന്‍കേരളത്തിലെ ലക്ഷക്കണക്കായ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പയറിനെന്ന വ്യാജേന അടച്ചിടുന്ന വിമാനത്താവളം തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോഴേക്കും അന്തര്‍ദ്ദേശീയസര്‍വ്വീസുകള്‍ നെടുമ്പാശ്ശേരി അടക്കമുള്ള സ്വകാര്യ പങ്കാളിത്തത്തോടെയുള്ള എയര്‍പോര്‍ട്ടുകളിലേക്കു മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നതായി ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളുടെ വികസനത്തില്‍ നിര്‍ണ്ണായ പങ്കാളിത്തം വഹിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിനെതിരെ പ്രവാസി മലയാളികുടുംബങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും അതിശക്തമായി രംഗത്തിറങ്ങണമെന്ന് ആര്‍.എം.പി. ചെയര്‍മാന്‍ ടി.എല്‍.സന്തോഷ് സെക്രട്ടറി എന്‍.വേണു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more