| Thursday, 2nd August 2018, 3:19 pm

ഓര്‍മ്മയാവുന്നതിന് മുമ്പ് മഞ്ജുഷ ഒരാഗ്രഹം പറഞ്ഞിരുന്നു: ആര്‍.എല്‍.വി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഗായിക മഞ്ജുഷയെ സ്മരിച്ച് നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്‍.എല്‍.വി തന്റെ പ്രിയ ശിഷ്യയെ സ്മരിച്ചത്.

അപകടം നടക്കുന്നതിന്റെ മുമ്പ് മഞ്ജുഷ തന്നോട് ഒരാഗ്രഹം അറിയിച്ചതായും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഒരു പദം ചെയ്യുക എന്ന ആഗ്രഹമായിരുന്നു മഞ്ജുഷയ്ക്ക് ഉണ്ടായിരുന്നത്.

ഈ പരിപാടിയിലേക്ക് ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് മഞ്ജുഷയ്ക്ക് അപകടം സംഭവിച്ചതെന്നും, മഞ്ജുഷയുടെ വേര്‍പാട് തങ്ങള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ്(27) മരിച്ചിരുന്നു.

നിരവധി സംഗീത ആല്‍ബങ്ങളില്‍ പാടുകയും ഭക്തിഗാന ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്ത മഞ്ജുഷ പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്.

കാലടിയില്‍ കള്ളുമായി വന്ന മിനി ലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. മഞ്ജുഷയ്ക്കൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയായ അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു.

നിയന്ത്രണം വിട്ടെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

We use cookies to give you the best possible experience. Learn more