ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന വാര്‍ത്തകളെ തള്ളി ആര്‍.എല്‍.ഡി (രാഷ്ട്രീയ ലോക് ദള്‍) അധ്യക്ഷന്‍ ജയന്ത് ചൗധരി. പ്രിയങ്കയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രിയങ്ക, ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ തങ്ങള്‍ എസ്.പിയുമായി സഖ്യത്തിലാണെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ ആണ് ഉത്തര്‍പ്രദേശ് അടക്കമുള്ള 7 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ഏത് വിധേനയും തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
മറുവശത്ത് കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി പാര്‍ട്ടികള്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് വെവ്വേറെയാണ് മത്സരിക്കുന്നത്.
അതേസമയം മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്.
അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി ലോഹ്യയെ ഒപ്പം നിര്‍ത്താനാണ് അഖിലേഷ് ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: RLD chief rules out possibility of alliance with Congress