national news
ആര്‍.എല്‍.ഡി പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 06, 04:00 am
Thursday, 6th May 2021, 9:30 am

ലഖ്‌നൗ: രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന ഗുരുഗ്രാമം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്നിരുന്ന അജിത് സിംഗിന്റെ ആരോഗ്യനില ചൊവ്വാഴ്ച രാത്രിയോടെ ഗുരുതരവസ്ഥയിലാവുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായിതിനെ തുടര്‍ന്നാണ് ആരോഗ്യനില അപകടത്തിലായത്. തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ മകനായ അജിത് സിംഗ് മധ്യപ്രദേശിലെ ബാഗ്പട്ടില്‍ നിന്നും ഏഴ് തവണയാണ് പാര്‍ലമെന്റിലെത്തിയത്. സിവില്‍ ഏവിയേഷന്‍ വിഭാഗം മന്ത്രിയായും പ്രവര്‍ത്തിച്ചു.

പശ്ചിമ ഉത്തര്‍പ്രദേശിലെ ജാട്ട് വിഭാഗത്തിനിടിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് അജിത് സിംഗ്. വിവിധ ഘട്ടങ്ങളില്‍ ബി.ജെ.പിയുമായും സമാജ് വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും അദ്ദേഹം സഖ്യത്തില്‍ ചേര്‍ന്നിരുന്നു.

വി.പി സിംഗ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന അജിത് സിംഗ് 1996ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. തുടര്‍ന്ന് രാഷ്ട്രീയ ലോക് ദള്‍ രൂപീകരിച്ച് 2001ല്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായി. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് ഈ സഖ്യമുപേക്ഷിച്ച് യു.പി.എയുടെ ഭാഗമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: RLD Chief Ajit Singh passes away due to Covid 19