ന്യൂദല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ കരഞ്ഞതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നതിന് പിന്നാലെ മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.ജെ.ഡി.
മികച്ച നടന്നുള്ള അവാര്‍ഡ് എന്നായിരുന്നു മോദിയുടെ പാര്‍ലമെന്റിലെ കരച്ചിലിന് പിന്നാലെ ആര്‍.ജെ.ഡിയുടെ പ്രതികരണം. ഒറ്റവരിയില്‍ പാര്‍ട്ടി പ്രതികരണം ഹാസ്യാത്മകമായി ഒതുക്കുകയായിരുന്നു. മോദിയുടെ കരച്ചിലിനെ ട്രോളി സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിലാണ് മോദി വികാരാധീനനായത്.
ഗുലാം നബി ആസാദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ് മോദിയ്ക്ക് വാക്കുകള്‍ ഇടറുകയായിരുന്നു.
പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്.
” എനിക്ക് ഗുലാം നബി ആസാദിനെ വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ ഇരുവരും ഒരേ കാലത്ത് മുഖ്യമന്ത്രിമാരായിരുന്നവരാണ്. ഞാന്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ ഞങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കൂടുതല്‍പേര്‍ക്കൊന്നും അറിയാത്ത ഒരു പാഷനുണ്ട് ഗാര്‍ഡനിങ്ങില്‍,” മോദി പറഞ്ഞു.
ജമ്മുകശ്മീരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് മോദി വിതുമ്പിയത്. തന്നെ ആദ്യം വിളിച്ച് വിവരം പറഞ്ഞത് ആസാദായിരുന്നുവെന്നും മോദി പറഞ്ഞു.
” കശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികളെ രക്ഷിക്കാന്‍ ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത ശ്രമം ഞാനൊരിക്കലും മറക്കില്ല. ആ രാത്രി ഗുലാം നബി ആസാദ് എന്നെ വിളിച്ചു. സ്വന്തം കുടുംബാംഗങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നത് പോലെയായിരുന്നു അദ്ദേഹം ഇടപെട്ടത്,”.ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു മോദി കരഞ്ഞത്.
വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ഗുലാം നബി ആസാദ് കരഞ്ഞത്. ഒരു ഹിന്ദുസ്ഥാനി മുസ്‌ലിമായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം തുടച്ചുനീക്കണമെന്നും ഗുലാം നബി ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.