ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.ജെ.ഡിയും ജെ.ഡിയുവും എല്‍.ജെ.പിയും; ആരെ ബാധിക്കും?
national news
ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.ജെ.ഡിയും ജെ.ഡിയുവും എല്‍.ജെ.പിയും; ആരെ ബാധിക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2020, 4:04 pm

ന്യൂദല്‍ഹി: വരുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആര്‍.ജെ.ഡിയും ജെ.ഡിയുവും എല്‍.ജെ.പിയും. ജെ.ഡി.യുവും രാംവിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍.ജെ.പിയും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ തങ്ങള്‍ മത്സരരംഗത്തുണ്ടാവുമെന്ന് ആര്‍.ജെ.ഡി പ്രഖ്യാപിച്ചു കഴിഞ്ഞു. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. ഇപ്പോള്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലക്ഷ്യം വെയ്ക്കുന്നത് രാജ്യതലസ്ഥാനത്തെ ബീഹാറില്‍ നിന്നുള്ളവരുടെ വോട്ട് ബാങ്കാണ്.

ആറ് സീറ്റുകളിലാണ് ആര്‍.ജെ.ഡി മത്സരിക്കുക. എന്നാല്‍ ജെ.ഡി.യുവും എല്‍.ജെ.പിയും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബീഹാറില്‍ നിന്നുള്ള പാര്‍ട്ടികള്‍ മത്സരിക്കാനെത്തുന്നത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയെയും ബാധിക്കും.ഈ പാര്‍ട്ടികളുടെ പൂര്‍വാഞ്ചല്‍ വോട്ടുകള്‍ അല്ലെങ്കില്‍ ബീഹാറി വോട്ട് ബാങ്കിലായിരിക്കും ഇടിവ് സംഭവിക്കുക. എങ്കിലും ആം ആദ്മി പാര്‍ട്ടിക്കായിരിക്കും കൂടുതല്‍ ക്ഷീണം ഉണ്ടാവുക. ബീഹാറില്‍ നിന്നുള്ളവര്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ചു കയറിയത് ആംആദ്മി പാര്‍ട്ടിയായിരുന്നു.