ന്യൂദല്‍ഹി: സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരില്‍ ഭൂരിഭാഗം പേരും ഹിന്ദുക്കളോ ആര്‍.എസ്.എസ് അംഗങ്ങളോ ആണെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിങ്. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനും മുസ്‌ലിങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പരാമര്‍ശത്തിന് പിന്നാലെ ജഗദാനന്ദ് സിങ്ങിനെതിരെ ആരോപണങ്ങളും രൂക്ഷമാകുകയാണ്.
ആര്‍.എസ്.എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു സംഘടന രൂപീകരിക്കുമ്പോള്‍ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന പാക് ഏജന്റുമാരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്താല്‍ അതില്‍ ഭൂരിഭാഗവും ആര്‍.എസ്.എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്ന് തെളിഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലുള്ള ബന്ധുക്കളുമായി ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങള്‍ ഫോണില്‍ സംസാരിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാരായ ഇവരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ജഗദാനന്ദ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധരെ അനുകൂലിച്ചതിന് ജഗദാനന്ദിനെതിരെ കേസെടുക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
എന്നാല്‍ ബി.ജെ.പിയും ആര്‍.ജെ.ഡിയും ചേര്‍ന്ന് രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
Content Highlight: rjd chief says that pak agents arrested by security officials are hindus or people related to rss