പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളില്‍ പാര്‍ട്ടിയ്ക്ക് എന്ത് വീഴ്ചയാണ് സംഭവിച്ചതെന്നറിയാന്‍ കമ്മിറ്റിയെ നിയോഗിച്ച് ആര്‍.ജെ.ഡി. 144 സീറ്റില്‍ മത്സരിച്ച ആര്‍.ജെ.ഡി 75 സീറ്റില്‍ ജയിച്ചപ്പോള്‍ 69 സീറ്റില്‍ പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കുമൊപ്പം മഹാസഖ്യം രൂപീകരിച്ചാണ് ആര്‍.ജെ.ഡി മത്സരിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ആര്‍.ജെ.ഡി തന്നെയായിരുന്നു.
മുന്‍ മന്ത്രി ശ്യാം രാജകിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
‘പരാജയപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികളേയും മുതിര്‍ന്ന നേതാക്കളേയും പാട്‌നയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിജയിക്കാന്‍ വലിയ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. എല്ലാവരില്‍ നിന്നും വിശദീകരണം കേള്‍ക്കും’, രാജക് പറഞ്ഞു.
15 ദിവസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോസി, സീമാഞ്ചല്‍, നോര്‍ത്ത് ബീഹാര്‍ എന്നിവിടങ്ങിളില്‍ പാര്‍ട്ടി അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. സീമാഞ്ചലില്‍ 11 സീറ്റില്‍ മത്സരിച്ച ആര്‍.ജെ.ഡിയ്ക്ക് ഒരു സീറ്റിലാണ് ജയിക്കാനായത്. കോശിയില്‍ 13 ഇടത്ത് മത്സരിച്ചെങ്കിലും രണ്ട് സീറ്റിലാണ് ജയിച്ചത്.
കിഷന്‍ഗഞ്ചില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ പ്രകടനം ആര്‍.ജെ.ഡിയെ എത്രത്തോളം ബാധിച്ചുവെന്നും പരിശോധിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: RJD begins probe into poll defeat, focus on Kosi & seemanchal rout