| Tuesday, 10th November 2020, 3:48 pm

വെറും കണ്‍കെട്ടുനടത്താനുള്ള ശ്രമമാണ് നടക്കുന്നത്, വോട്ടെണ്ണല്‍ ഇഴഞ്ഞു നീങ്ങുന്നതിന് വ്യക്തമായ കാരണമുണ്ടെന്ന് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയില്ലെന്ന് ആവര്‍ത്തിച്ച് ആര്‍.ജെ.ഡി. ഫലത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ഒടുവില്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കും എന്നാണ് ആര്‍.ജെ.ഡി പറയുന്നത്.

ധാരാളം ആളുകള്‍ കണ്‍കെട്ട് കളിക്കാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ തങ്ങളുടെ നേതാക്കളോടും സ്ഥാനാര്‍ത്ഥികളോടും വിജയം മഹാസഖ്യത്തിനായിരിക്കുമെന്നാണ് പറയാനുള്ളതെന്നുമാണ് ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞത്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യം ഉള്ളത് കൊണ്ടാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബീഹാറില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിലെ ലീഡ് നില അടിസ്ഥാനപ്പെടുത്തി ഒരു പാര്‍ട്ടിയുടേയും വിജയം ഉറപ്പിക്കാനാവില്ല.

വോട്ടെണ്ണല്‍ ആരംഭിച്ച് ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ചുരുങ്ങിയ ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. പല അട്ടിമറികള്‍ക്കും ബീഹാര്‍ സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിലവിലെ ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

ബീഹാറില്‍ വിജയമുറപ്പിച്ച തരത്തില്‍ ജെ.ഡി.യു ക്യാമ്പുകളില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കോടിക്കണക്കിന് വോട്ടുകള്‍ എണ്ണാനിരിക്കെ എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: RJD about Bihar Election counting and result Bihar election Updates

We use cookies to give you the best possible experience. Learn more